റണ്‍സ് വഴങ്ങാതിരുന്നാല്‍ മാത്രം പോര, എന്റെ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തില്ല; സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. താന്‍ ഒരു ട്വന്റി20 ടീം ഉണ്ടാക്കിയാല്‍ അതില്‍ അശ്വിനെ ഉള്‍പ്പെടുത്തുക പോലും ഇല്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 

ട്വന്റി20 ക്രിക്കറ്റില്‍ അശ്വിന്‍ ടീമിലെ അവിഭാജ്യ ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അശ്വിന്‍ ഈ ശൈലി മാറ്റുമെന്നും ഞാന്‍ കരുതുന്നില്ല. കാരണം കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി അശ്വിന്‍ ഇങ്ങനെ തന്നെയാണ് ബൗള്‍ ചെയ്യുന്നത് എന്നും മഞ്ജരേക്കര്‍ പറയുന്നു. 

സ്പിന്നിന് അനുകൂലമായ പിച്ച് ആണെങ്കില്‍ പോലും അശ്വിനെ ഞാന്‍ എന്റെ ടീമില്‍ ഉള്‍പ്പെടുത്തില്ല. വിക്കറ്റ് എടുക്കുന്നതില്‍ മിടുക്കരായ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ചഹല്‍ എന്നിവരെയാവും ഞാന്‍ എന്റെ ടീമിലേക്ക് ഉള്‍പ്പെടുത്തുക. 

ട്വന്റി20യില്‍ ഒരു വിക്കറ്റ് വേട്ടക്കാരനൊന്നുമല്ല അശ്വിന്‍. റണ്‍സ് വഴങ്ങുന്നില്ല എന്നതിന്റെ പേരില്‍ മാത്രം അശ്വിനെ ഏതെങ്കിലും ടീമില്‍ നിലനിര്‍ത്താന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോറ്റ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തായതിന് പിന്നാലെയാണ് അശ്വിനെ കുത്തിയുള്ള മഞ്ജരേക്കറിന്റെ വാക്കുകള്‍. കൊല്‍ക്കത്തക്കെതിരെ അവസാന ഓവര്‍ എറിഞ്ഞത് അശ്വിന്‍ ആയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now