ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുകയുള്ളു. ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയാല്‍, അത് മികച്ച ഓപ്ഷനാണ്.

iഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിതും പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും
Last Updated :20 January 2024, 9:16 am IST

News Now

കറാച്ചി: ഏഷ്യാകപ്പ് ദുബായിലേക്ക് മാറ്റിയാല്‍ അത് ക്രിക്കറ്റിന് നല്ലതാണെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ഈ വര്‍ഷം നടക്കേണ്ട ഏഷ്യാകപ്പ് ക്രിക്കറ്റ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ നിലപാട് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അബ്ദുള്‍ റസാഖിന്റെ പ്രതികരണം. 

ശനിയാഴ്ച ഇത് സംബന്ധിച്ച് ബഹ്‌റൈനില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സേത്തിയും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല. അതിനിടെയാണ് പാകിസ്ഥാന്‍ താരത്തിന്റെ പ്രതികരണം. 'ഇത് ക്രിക്കറ്റിന് നല്ലതാണ്. ഒപ്പം ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുകയുള്ളു. ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയാല്‍, അത് മികച്ച ഓപ്ഷനാണ്. ക്രിക്കറ്റിനും താരങ്ങള്‍ക്കും ഇത് നല്ലതാണെന്നും റസാഖ് പറഞ്ഞു.

രണ്ട് ബോര്‍ഡുകളും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണം. എന്നിട്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഐസിസി ടൂര്‍മമെന്റുകളിലോ മള്‍ട്ടി- ടീം  ഇവന്റുകളുലോ മാത്രമാണ് ഏറ്റുമുട്ടുന്നത്. 2008 ലെ ഏഷ്യാകപ്പിനാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിച്ചത്. അവസാനമായി ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം 2016ലെ ടി20 ലോകകപ്പിലുമായിരുന്നു. ഓസ്്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പുരുഷ ടി20യിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates