താരം എവര്‍ട്ടനെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കളിക്കുന്ന സമയത്താണ് മോഷണം നടന്നത്

ചിത്രം: ട്വിറ്റർ
Last Updated :22 January 2024, 7:51 pm IST

News Now

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷിന്റെ ആഡംബര വസതിയില്‍ മോഷണം. വിലപിടിപ്പുള്ള സ്വര്‍ണഭാരണങ്ങളും വാച്ചുകളും കള്ളന്‍മാര്‍ അടിച്ചു മാറ്റി. പത്ത് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

താരം എവര്‍ട്ടനെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കളിക്കുന്ന സമയത്താണ് മോഷണം നടന്നത്. ഗ്രീലിഷിന്റെ പ്രതിശ്രുത വധു സാഷ അറ്റ്‌വുഡടക്കമുള്ളവര്‍ ടെലിവിഷനില്‍ മത്സരം കാണുന്നതിനിടെയാണ് സംഭവം. 

വീട്ടില്‍ നിന്നു ശബ്ദങ്ങള്‍ കേട്ടതോടെയാണ് കുടുംബാംഗങ്ങള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അവര്‍ അടിയന്തര സഹായം തേടി. എന്നാല്‍ പൊലീസടക്കമുള്ളവര്‍ എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. 

എവര്‍ട്ടനുമായുള്ള മത്സര ശേഷമാണ് ഗ്രീലിഷ് സംഭവം അറിയുന്നത്. ഇതുവരെ ആരെയും കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates