ട്രാവിസ് ഹെഡിനെയും അഭിഷേക് ശര്‍മ്മയെയും മറികടന്നു; വേഗമേറിയ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി പങ്കിട്ട മക്ഗുര്‍കിന് മുന്നില്‍ ആരെല്ലാം?

ഐപിഎൽ ചരിത്രത്തിൽ വേ​ഗമേറിയ മൂന്നാമത്തെ അർധ സെഞ്ച്വറിയിൽ യൂസഫ് പത്താൻ, സുനിൽ നരെയ്ൻ, നിക്കോളാസ് പൂരാൻ എന്നിവർക്കൊപ്പം ജാ​ക് ഫ്രേസർ മക്​ഗുർക്

indian premier league
ജാക് ഫ്രേസര്‍ മക്ഗുര്‍ക് പിടിഐ
Last Updated :21 April 2024, 9:08 am IST
Edited by :dhanojam

ന്യൂഡല്‍ഹി: ഐപിഎൽ ചരിത്രത്തിൽ വേ​ഗമേറിയ മൂന്നാമത്തെ അർധ സെഞ്ച്വറിയിൽ യൂസഫ് പത്താൻ, സുനിൽ നരെയ്ൻ, നിക്കോളാസ് പൂരാൻ എന്നിവർക്കൊപ്പം ജാ​ക് ഫ്രേസർ മക്​ഗുർക്. ഹൈദരാബാദിനെതിരെ ഡൽഹി താരം ജാക് ഫ്രേസർ 15 പന്തിലാണ് അർധ ‍സെഞ്ച്വറി നേടിയത്.

ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡ് യശ്വസി ജയ്‌സ്വാളിന്റെ പേരിലാണ്. 13 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. രണ്ടാം സ്ഥാനം കെ എല്‍ രാഹുലും പാറ്റ് കമ്മിന്‍സും പങ്കിട്ടു. 14 പന്തിലാണ് ഇരുവരും അര്‍ധ സെഞ്ച്വറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിനെതിരെ ഫ്രേസര്‍ നേടിയത്. ഈ സീസണില്‍ ട്രാവിസ് ഹെഡിന്റയും അഭിഷേക് ശര്‍മ്മയുടെയും പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡാണ് ഫ്രേസര്‍ പഴങ്കഥയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്രേസര്‍ മക്ഗുര്‍കിന്റെ ഇന്നിംഗ്‌സില്‍ ഏഴു സിക്‌സുകളും അഞ്ചു ബൗണ്ടറികളും ഉള്‍പ്പെടുന്നു. 18 പന്തില്‍ 65 റണ്‍സുമായാണ് മക്ഗുര്‍ക്ക് മടങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ഹൈദരാബാദ് ടീമിന്റെ മൂന്നാമത്തെ ഓവറില്‍ 4,4,6,4,6,6 എന്ന വിധത്തില്‍ 30 റണ്‍സ് അടിച്ചുകൂട്ടിയാണ് ഫ്രേസര്‍ വരവറിയിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലുപന്തുകളില്‍ പൃഥ്വി ഷാ നാലു ഫോറുകളാണ് നേടിയത്.

ഹൈദരാബാദിന് തകര്‍പ്പന്‍ മറുപടി നല്‍കി ബാറ്റിങ് തുടങ്ങിയ ഡല്‍ഹിയുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. വാഷിങ്ടണിന്റെ അഞ്ചാം പന്തില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങി. ഈ വിക്കറ്റ് നേടിയ ആത്മവിശ്വാസത്തോടെ മൂന്നാമത്തെ ഓവര്‍ എറിയാന്‍ വീണ്ടും വാഷിങ്ടണ്‍ എത്തിയപ്പോഴാണ് ഫ്രേസര്‍ കണക്കറ്റ് ശിക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now