
'ഇനി പേസിന് മൂര്‍ച്ച കൂടും', ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി; അയര്‍ലന്‍ഡിനെതിരെ രാജ്യത്തെ നയിക്കും
പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. അടുത്തമാസം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ബുമ്ര ക്യാപ്റ്റനായ 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ദീര്‍ഘ നാളായി കളത്തില്‍ നിന്ന് ബുമ്ര വിട്ടുനിന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടാവുക. ഓഗസ്റ്റ് 18, 20, 23 എന്നി തീയതികളിലാണ് മത്സരം. ഋതുരാജ് ഗെയ്ക് വാദാണ് വൈസ് ക്യാപ്റ്റന്‍. മലയാളിയായ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. തിലക് വര്‍മ്മ, ജിതേഷ് ശർമ, എം സുന്ദര്‍, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍ തുടങ്ങിയവരാണ് ടീമിലുള്ള മറ്റംഗങ്ങള്‍.
2022 സെപ്റ്റംബര്‍ മുതല്‍ താരം കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അതിനിടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പുറംവേദന വീണ്ടും വില്ലനായതോടെ താരത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. നിലവില്‍ താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
