
'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജെമീമ

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ മത്സരശേഷം വികാരധീനയായി ജെമീമ റോഡ്രിഗ്സ്. മത്സരത്തില്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗ്സിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് കാരണായത്.
മത്സരത്തില്‍ തന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനമെന്ന് ജെമീമ പ്രതികരിച്ചു. മത്സരശേഷമായിരുന്നു താരത്തിന്റെ വാക്കുകള്‍. 'ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താന്‍ കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല,' ജെമീമ പറഞ്ഞു.
'ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചത് ദൈവത്തിലുള്ള തന്റെ വിശ്വാസമാണ്. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - നിശ്ചലമായി നില്ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന് എനിക്കുവേണ്ടി പോരാടി.' ജമീമ വൈകാരികമായി പ്രതികരിച്ചു.
'ഞാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. കളത്തിലിറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് ഞാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞത്. ആദ്യ റൗണ്ടില്‍ നിര്‍ണായക മത്സരങ്ങള്‍ തോറ്റതിനാല്‍, ഈ മത്സരം ഇന്ത്യയ്ക്ക് വേണ്ടി വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ അര്‍ദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പ്രധാന്യമുള്ള കാര്യമല്ല. മറിച്ച് ഇന്ത്യയുടെ വിജയമാണ് പ്രധാനം,' ജമീമ പറഞ്ഞു.
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലില്‍ കടന്നിരിക്കുകയാണ്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയിച്ച് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
Jemimah Rodrigues reacts after India's thrashing of Australia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ





