
'കോഹ്ലിയെ കടത്തി വെട്ടാന്‍ ആരുണ്ട്'... ഇംഗ്ലണ്ട് താരത്തിന്റെ ചോദ്യം; 'ജോ റൂട്ട് ഉണ്ടെന്ന്' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഉത്തരം! ട്രോൾ മഴ
വിരാട് കോഹ്ലിയോ ജോ റൂട്ടോ ആരാണ് മികച്ചത് എന്ന താരതമ്യം വീണ്ടും

ബംഗളൂരു: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ വിരമിച്ച ശേഷം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പരിഹാസവും വിമര്‍ശനവും അടക്കമുള്ള പോസ്റ്റുകള്‍ പതിവാണ്. പലപ്പോഴും അദ്ദേഹം ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ പുതിയൊരു യുദ്ധത്തിനു തിരികൊളുത്തിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിയോ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടോ ആരാണ് മികച്ചത് എന്ന താരതമ്യമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നത്. ഇംഗ്ലണ്ട് താരവും നിലവില്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ കളിക്കുകയും ചെയ്യുന്ന സാം ബില്ലിങ്സിന്റെ ചോദ്യവും അതിനു വോണ്‍ നല്കിയ ഒറ്റ വാക്കിലെ ഉത്തരവുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 206 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 44 പന്തില്‍ 81 റണ്‍സെടുത്തു കോഹ്ലി വിജയത്തിലേക്ക് നയിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ചെയ്സിങ് മാസ്റ്റര്‍ ഇന്നിങ്സ്. പിന്നാലെ സാം ബില്ലിങ്സ് ഒരു ചോദ്യം പങ്കിട്ടു.
'തകര്‍പ്പന്‍ ഫോമില്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതു കാണുന്നതിനേക്കള്‍ വലുതായി മറ്റെന്തുണ്ട്?' - ഇതായിരുന്നു കോഹ്ലിയുടെ ബാറ്റിങ് കണ്ട ശേഷം സാം ബില്ലിങ്സ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ഈ ചോദ്യം പങ്കിട്ട് ഒറ്റ വാക്കില്‍ വോണ്‍ ഉത്തരം നല്കുന്നു. 'യെസ്... ജോ റൂട്ട്'- എന്നായിരുന്നു വോണിന്റെ കുറിപ്പ്. വിരാട് കോഹ്ലിയുടെ മികവിനെയൊക്കെ നിഷ്പ്രഭമാക്കുന്നതാണ് ജോ റൂട്ടിന്റെ ബാറ്റിങ് എന്ന പരോക്ഷ ഉത്തരമാണ് വോണ്‍ നല്‍കിയത്.
പിന്നാലെ വോണിനെ ട്രോളുകളാണ് ആരാധകര്‍. വോണിന്റെ ഉത്തരത്തിനു ഒരു ആരാധകന്റെ മറുപടി ഇങ്ങനെ- ശരിയാ, വിരാട് കോഹ്ലി തകര്‍ത്തു കളിക്കുമ്പോള്‍ ജോ റൂട്ട് അതു നോക്കി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.
ചിലര്‍ റൂട്ടിനെ അനുകൂലിച്ചും സംസാരിക്കുന്നുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ റൂട്ടിന്റെ മികവ് സവിശേഷമാണെന്നു ചില ആരാധകര്‍ പറയുന്നു.
ഗുജറാത്തിനെതിരായ പോരാട്ടത്തില്‍ 44 പന്തില്‍ 8 ഫോറും 4 സിക്സും സഹിതം കോഹ്ലി 81 റണ്‍സെടുത്തു ടീമിനെ വിജയ തീരത്തോടു അടുപ്പിച്ചാണ് മടങ്ങിയത്. മത്സരത്തില്‍ 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 206 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയും ചെയ്തു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Michael Vaughn said Joe Root is better to watch than Virat Kohli after Sam Billings praised Kohli's latest RCB knock
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




