
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

താഷ്കന്റ്: വനിതാ ഫുട്ബോള് മത്സരത്തില് ഇറാന് പുരുഷ താരത്തെ ഇറക്കി കളിച്ചെന്ന ആരോപണവുമായി ജോര്ദാന്. സെപ്റ്റംബര് 25ന് നടന്ന മത്സരത്തെ ചൊല്ലിയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്.
ഷൂട്ടൗട്ടിലായിരുന്നു ജോര്ദാന് എതിരെ ഇറാന് ജയം പിടിച്ചത്. ഇവിടെ ഷൂട്ടൗട്ടില് ഇറാന് വേണ്ടി പുരുഷ ഗോള്കീപ്പര് ഇറങ്ങി എന്നാണ് വിമര്ശനം. ഷൂട്ടൗട്ടില് 2-4നാണ് ജോര്ദാന് എതിരെ ഇറാന് ജയം പിടിച്ചത്. ഇറന് ഗോള്കീപ്പര് സൊഹ്റ കൗദേയി പുരുഷനാണെന്നാണ് ആരോപണം. ജോര്ദാന് എതിരെ രണ്ട് പെനാല്റ്റി സൊഹാറ സേവ് ചെയ്തിരുന്നു.
Iranian women's football team won against its Jordan opponent and reached the final of the Asian Cup qualifiers. Iranian goalkeeper, Ms. Zohreh khodaei, really shined in this game.#Iran pic.twitter.com/Bf9xcbn8Gm
â Mahdi12m313 (@mahdi12m313) November 17, 2021
ജോര്ദാന് രാജാവിന്റെ മകനും ജോര്ദാന് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റുമായ അലി ബിന് ഹുസൈനാണ് ആരോപണം ഉന്നയിക്കുന്നത്. വനിതാ താരമായി കൗദേയി വേഷം കെട്ടുകയായിരുന്നു. കൗദേയിയുടെ ലിംഗ പരിശോധന നടത്തണം എന്നും സംഭവം അന്വേഷിക്കണം എന്നും ജോര്ദാന് ഫുട്ബോള് അസോസിയേഷന് ആവശ്യപ്പെടുന്നു.
എന്നാല് കൗദേയി പുരുഷനാണെന്ന ആരോപണങ്ങള് ഇറാന് തള്ളി. ദേശിയ ടീമിലേക്ക് ഓരോ കളിക്കാരേയും ഹോര്മോണ് പരിശോധന നടത്തിയാണ് എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഇറാന് ഫുട്ബോള് സെലക്ടര്മാര് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


