
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ടൂറിന്: മെസി ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത നേട്ടങ്ങളിലൊന്ന് കൈക്കലാക്കി ക്രിസ്റ്റ്യാനോ. 2020ലെ ഗോള്ഡന് ഫൂട്ട് അവാര്ഡ് യുവന്റ്സ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക്.
2003ല് ഏര്പ്പെടുത്തിയ പുരസ്കാരം ഇറ്റാലിയന് താരം റോബര്ട്ടോ ബാഗിയോയ്ക്കാണ് ആദ്യം ലഭിച്ചത്. 28 വയസ് പിന്നിട്ട കളിക്കാരെയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ലോക ഫുട്ബോളില് നല്കി വരുന്ന സംഭാവനകള് വിലയിരുത്തിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. മാധ്യമപ്രവര്ത്തകരുടെ പാനല് ഓണ്ലൈന് വോട്ടിലൂടെയാണ് ജേതാവിനെ കണ്ടെത്തുന്നത്.
A @GoldenFootMC awards double!
â JuventusFC (@juventusfcen) December 1, 2020
The first edition of the Golden Foot Prestige is awarded to President Andrea Agnelli @Cristiano is the winner of the 2020 Golden Foot Award
#ForzaJuve pic.twitter.com/vCmJ4P1yad
10 കളിക്കാരെയാണ് ഷോര്ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. ലോകത്തിലെ പ്രമുഖ ഫുട്ബോള് താരങ്ങളുടെ കാല്പാദം പതിഞ്ഞ ദി ചാമ്പ്യന്സ് പ്രൊമെനാഡെയില് ഇനി ക്രിസ്റ്റ്യാനോയുടെ കാലടികളും പതിയും. മെസി, നെയ്മര് റോബര്ട്ട് ലെവന്ഡോവ്സ്കി, സെര്ജിയോ അഗ്യുറോ, സെര്ജിയോ റാമോസ്, മുഹമ്മദ് സല, ജെറാഡ് പിക്വെ, അര്തുറോ വിദാല് എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


