മിന്നും തുടക്കം, തകര്‍ച്ച, പൊരുതിക്കയറല്‍! കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അതിജീവനം

തൃശൂര്‍ ടൈറ്റന്‍സിനു ജയിക്കാന്‍ 166 റണ്‍സ്

KCL 2025
KCL 2025x
Edited by :renjith.k
Last Updated :4 സെപ്റ്റംബർ 2025, 8:51 pm IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനു മുന്നില്‍ 166 റണ്‍സ് ലക്ഷ്യം വച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ബാറ്റിങിനു ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.

മികച്ച തുടക്കം കിട്ടി കരുത്തോടെ മുന്നേറുന്നതിനിടെ കാലിക്കറ്റ് പെട്ടെന്നു തകര്‍ച്ചയിലേക്ക് വീണു. ഓപ്പണര്‍മാരായ അമിര്‍ഷ എസ്എന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്നു കാലിക്കറ്റിനു മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീടാണ് അവര്‍ തകര്‍ന്നത്.

67 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 33 റണ്‍സിനിടെ 6 വിക്കറ്റുകള്‍ കൂടി അതിവേഗം നഷ്ടമായി. പിന്നീട് ഏഴാം വിക്കറ്റില്‍ സച്ചിന്‍ സുരേഷും കൃഷ്ണ ദേവനും ചേര്‍ന്നാണ് ടീമിനെ വീണ്ടും ട്രാക്കിലാക്കിയത്.

രോഹന്‍ കുന്നുമ്മല്‍ 26 പന്തില്‍ 40 റണ്‍സെടുത്തു ടോപ് സ്‌കോററായി. അമീര്‍ഷ 29 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 38 റണ്‍സെടുത്തു. സച്ചിന്‍ സുരേഷ് 2 വീതം സിക്‌സും ഫോറും സഹിതം 32 റണ്‍സ് കണ്ടെത്തി. കൃഷ്ണ ദേവന്‍ 14 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സും അടിച്ചു.

തൃശൂരിനായി ശരത് പ്രസാദ്, സിബിന്‍ ഗിരീഷ്, അമല്‍ രമേഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദിത്യ വിനോദ് 1 വിക്കറ്റ് സ്വന്തമാക്കി.

News Now

Summary

KCL 2025: Calicut, who came out to bat, scored 165 runs for the loss of 9 wickets in the allotted overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates