സമ്മര്‍ദം നേട്ടങ്ങള്‍ക്കുള്ള ഉത്തേജകം;വികാരങ്ങളെ  നിയന്ത്രിക്കുന്നത് ഗെയിമാണെന്ന് കോഹ്‌ലി 

എന്റെ വികാരങ്ങള്‍ സ്വയം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും- കോഹ്‌ലി

ഫോട്ടോ: എഎഫ്പി
Last Updated :22 January 2024, 7:49 pm IST


ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്  കിങ് കോഹ്‌ലി. കോഹ്‌ലിയെ സംബന്ധിച്ച് സമ്മര്‍ദം നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള ഉത്തേജകമായി തോന്നുന്നു. സമ്മര്‍ദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കോഹ്‌ലി ശ്രമിക്കുന്നു. 

''എന്റെ വികാരങ്ങള്‍ സ്വയം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഓരോ മത്സരങ്ങള്‍ക്ക് മുമ്പും ഞാന്‍ ഇങ്ങനെ ചെയ്യും ''കോഹ്‌ലി  സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. 

2022 ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം രോഹിത് ശര്‍മ ആഘോഷിച്ചതിനെ കുറിച്ചും കോഹ്‌ലി പറഞ്ഞു. താന്‍ രോഹിതിനൊപ്പം ഒരുപാട് നാളായി കളിക്കുന്നു, പക്ഷേ അദ്ദേഹം ഇത്രയധികം ആവേശംകൊള്ളുന്നത് ഞാന്‍ കണ്ടിട്ടില്ല -കോഹ്‌ലി പറഞ്ഞു.

ആ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയം നേടിയപ്പോള്‍ കോഹ്ലി 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി, കോഹ്‌ലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടുന്നുവെന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ ഇന്നിങ്‌സ്. 

ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ പേസ്  ആക്രമണത്തിനെതിരെയായിരുന്നു കോഹ്‌ലി ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ പാക് പേസ് നിരയെ നേരിടാന്‍ അധിക മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ലെന്നും വര്‍ഷങ്ങളായി ഞങ്ങള്‍ 140, 145, 150 കിലോമീറ്റര്‍ വേഗതയിലെ ബൗളിംഗ് ശീലമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. 

2021 ലെ പാകിസ്ഥാനെതിരെയുള്ള തോല്‍വി 2022ല്‍ മനസില്‍ വന്നേയില്ല. ആ തോല്‍വി അംഗീകരിക്കുന്നതില്‍ നാണക്കേടൊന്നും തോന്നിയില്ലെന്നും കോഹ്‌ലി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now