
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായി വൈറ്റ് ഗോൾഡ്, മറ്റ് സ്‌പോൺസർമാർ ഇവരൊക്കെ..
ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിങ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും.
കൊച്ചി: കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ വൈറ്റ് ഗോൾഡിനെ (White Gold) ഈ സീസണിലെ ഔദ്യോഗിക ടൈറ്റിൽ പാർട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിങ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും. കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിഞ്ഞ ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഗോൾഡ് ബയിംഗ് കമ്പനികളിലൊന്നാണ് വൈറ്റ് ഗോൾഡ്. സുതാര്യമായ ഇടപാടുകളിലൂടെയും നൂതനമായ സാങ്കേതിക വിദ്യയിലൂടെയും ശ്രദ്ധേയമായ ഈ ബ്രാൻഡിന് നിലവിൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി നൂറിലധികം ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ മാത്രം 50 പുതിയ സ്റ്റോറുകൾ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Kerala Blasters Unveil New Title and Medical Partners Ahead of New Season
മെഡിക്കൽ പാർട്ണറായി ആസ്റ്റർ മെഡ്‌സിറ്റി
ഐഎസ്എല്ലിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം. ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്‌സിറ്റി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും.
ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസ്, ട്രോമ കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ആസ്റ്റർ മെഡ്‌സിറ്റിയുടെ വൈദഗ്ധ്യം ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിന് വലിയ കരുത്താകും. ഈ പങ്കാളിത്തത്തിലൂടെ ടീമിന് മികച്ച മെഡിക്കൽ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പരിക്കുകൾ തടയുന്നതിനുള്ള നൂതന മാർഗങ്ങൾ, മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ രീതികൾ, സമഗ്രമായ ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും സഹകരിച്ച് പ്രവർത്തിക്കും.

Kerala Blasters Unveil New Title and Medical Partners Ahead of New Season
ഒഫീഷ്യൽ പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി 'അപ്‌യുവർഫിറ്റ്'
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം.
കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്. വിക്രം ഗുഞ്ചൽ, മുനീഷ് വിഗ് എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ബ്രാൻഡ്, മത്സരങ്ങൾക്കിടയിൽ താരങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഹാരം കണ്ടെത്താൻ സഹായിക്കും.
WHAT TO READ NEXT

നാലില്‍ നാല് 'വിന്'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു
ഈ പങ്കാളിത്തത്തിലൂടെ അപ്‌യുർഫിറ്റിന്റെ അത്യാധുനിക പെയിൻ റിലീഫ് ജെല്ലുകൾ, ക്രയോ സ്പ്രേകൾ, മസിൽ റിക്കവറി ഫോർമുലേഷനുകൾ എന്നിവയ്‌ക്കൊപ്പം പുതുതായി പുറത്തിറക്കിയ 'ഹോട്ട് & കോൾഡ് കംപ്രഷൻ' ഉൽപ്പന്നങ്ങളും ക്ലബ്ബിന്റെ പരിശീലന സെക്ഷനുകളിലെ ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കും. ഇത് താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്താനും മത്സരങ്ങൾക്കിടയിലുള്ള റിക്കവറി വേഗത്തിലാക്കാനും സഹായിക്കും.

Kerala Blasters Unveil New Title and Medical Partners Ahead of New Season
അസോസിയേറ്റ് പാർട്ണറായി 'ഫാസിയോ'
ഈ സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ (FAZYO) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. യുവാക്കളുടെ ഫാഷൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫാസിയോയും കേരള ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും കാണുന്നത്.
പുതിയ കാലത്തെ ട്രെൻഡുകൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ ഇതിനോടകം ഫാസിയോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ പാരമ്പര്യത്തിനൊപ്പം പുതുതലമുറയുടെ അഭിരുചികൾ കൂടി ചേർത്താണ് ഫാസിയോ പ്രവർത്തിക്കുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kerala Blasters Unveil New Title and Medical Partners Ahead of New Season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






