
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

കൊച്ചി: വനിതാ ഫുട്ബോൾ താരങ്ങൾക്ക് പുതിയ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്ന് കേരള ബ്ലാസ്റ്റേഴ്സ്. പുരുഷ ടീമിന് പിന്നാലെ കൊമ്പൻമാർ വനിതാ ടീമിനെയും അവതരിപ്പിക്കുന്നു. വനിതകളുടെ പുതിയ ടീം കളത്തിലിറങ്ങാൻ ഒരുങ്ങുകയാണെന്ന് ബ്ലാസ്റ്റേഴ്സ് ഇന്ന് പഖ്യാപിച്ചു.
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്, വനിതാ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും വനിതാ ഫുട്ബോളിന്റെ വളർച്ചയെ വലിയ രീതിയിൽ ഈ ചുവടുവെയ്പ്പ് സഹായിക്കും.
രാഷ്ട്രീയ, സാമൂഹിക, കായിക, സാഹിത്യ രംഗത്തെ മലയാളി വനിതകളുടെ മികവുകൾക്ക് ആദരമർപ്പിച്ചാണ് ടീം പ്രഖ്യാപനം.
à´à´°àµ à´ªàµà´¤à´¿à´¯ à´¤àµà´à´àµà´à´!
â Kerala Blasters Women (@KeralaBlastersW) July 25, 2022
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women's team. #à´à´°àµà´ªàµà´¤à´¿à´¯à´¤àµà´à´àµà´à´ #YennumYellow #KBFC #à´àµà´°à´³à´¬àµà´²à´¾à´¸àµà´±àµà´±àµà´´àµà´¸àµ pic.twitter.com/aWPJwXK8GD
കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ വനിതാ ടീമിന്റെ ടീം ഡയറക്ടർ ആയി രാജാ റിസ്വാനെ നിയമിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജർ ആയിരുന്നു.
കേരളത്തിന്റെ സ്വന്തം ടീം തന്നെയായ ഗോകുലം കേരളയുടെ വനിതാ ടീം ഇതിനകം തന്നെ ഇന്ത്യൻ വനിതാ ലീഗും കേരള വനിതാ ലീഗും നേടുകയും ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക. നേരത്തെ ഐ എസ് എൽ ക്ലബായ ഒഡിഷയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


