
4 ഓവര്‍, 9 റണ്‍സ്, 4 വിക്കറ്റ്! മാരകം അക്ഷയ് ചന്ദ്രന്, ട്രിവാന്‍ഡ്രം റോയല്‍സിന് കനത്ത തോല്‍വി
കേരള ക്രിക്കറ്റ് ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി ആലപ്പി റിപ്പ്ള്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ആല്‍പ്പി റിപ്പ്ള്‍സ്. 52 റണ്‍സിനാണ് അവര്‍ വിജയം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം വെറും 73 റണ്‍സില്‍ അവസാനിപ്പിച്ചാണ് ആലപ്പി ജയം പിടിച്ചത്. 16.5 ഓവറില്‍ ട്രിവാന്‍ഡ്രം ഓള് ഔട്ടായി.
അക്ഷയ് ചന്ദ്രന്റെ മാരക ബൗളിങാണ് അലപ്പിയുടെ ജയം അനായാസമാക്കിയത്. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടി. ഫസില്‍ ഫാനൂസ്, അഫ്റാദ് രെഷബ് രണ്ട് വിക്കറ്റുകള്‍ നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹരികൃഷ്ണന് (19) ആണ് ട്രിവാന്‍ഡ്രത്തിനായി പൊരുതിയത്. ആകര്‍ഷ് (13), സുബിന് എസ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നേരത്തെ കൃഷ്ണ പ്രസാദ് (37), ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് (34) എന്നിവരുടെ ബാറ്റിങാണ് ആലപ്പിയെ തുണച്ചത്. വാലറ്റത്ത് 15 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അതുല്‍ ഡയമണ്ടാണ് ആലപ്പിയുടെ സ്കോര്‍ 120 കടത്തിയത്.
WHAT TO READ NEXT

കരകയറ്റി ഷംസ് മുലാനിയും തനുഷ് കൊടിയാനും; ഇന്ത്യ എ ടീം പൊരുതുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



