
സീനിയർ വനിതാ ഏകദിനം: കേരളത്തിന് തുടർച്ചയായ നാലാം വിജയം, ഐ വി ദൃശ്യയ്ക്ക് സെഞ്ച്വറി
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ വി ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ വി ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
സ്കോർ: പഞ്ചാബ് - 50 ഓവറിൽ 186/9, കേരളം - 42.2 ഓവറിൽ 187/2.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ അവനീത് കൗറിനെ പുറത്താക്കി വി എസ്. മൃദുലയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. റിദ്ദിമ അഗർവാൾ മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും 30 റൺസെടുത്ത് മൃദുലയ്ക്ക് തന്നെ വിക്കറ്റ് നൽകി മടങ്ങി.
കൃഷ്മ, സൃഷ്ടി രാജ്പുത് എന്നിവർ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 59 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പ്രഗതി സിങ്ങും പ്രിയ കുമാരിയും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 28 റൺസെടുത്ത പ്രിയകുമാരിയെ ദർശന മോഹനൻ പുറത്താക്കിയെങ്കിലും പ്രഗതി സിങ് ഒരറ്റത്ത് ഉറച്ചുനിന്നു.
125 പന്തുകളിൽ നിന്ന് 81 റൺസുമായി പുറത്താകാതെ നിന്ന പ്രഗതിയാണ് പഞ്ചാബിനെ 186-ൽ എത്തിച്ചത്. കേരളത്തിനായി വി എസ് മൃദുല, ദർശന മോഹനൻ, എസ് ആശ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
WHAT TO READ NEXT

ISL: മോഹൻ ബഗാൻ വക രണ്ട് 'അടി'; കൊമ്പന്മാർക്ക് തോൽവിയോടെ തുടക്കം
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ അക്ഷയയും ദൃശ്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് അനായാസ വിജയമൊരുക്കി. ഇരുവരും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്.
61 റൺസെടുത്ത അക്ഷയ പുറത്തായെങ്കിലും തുടർന്നെത്തിയ എസ്. ആശയ്ക്കൊപ്പം ചേർന്ന് ദൃശ്യ ടീമിനെ വിജയത്തിലെത്തിച്ചു. 121 പന്തുകളിൽ നിന്ന് 106 റൺസുമായി ദൃശ്യ പുറത്താകാതെ നിന്നു. പത്ത് ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്സ്. 42.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Kerala Women Beat Punjab by Eight Wickets as Drishya Hits Unbeaten Century
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


