
21 പന്തിൽ 7 വിക്കറ്റുകൾ! മാസ്മരിക ബൗളിങ്, വനിതാ ക്രിക്കറ്റിൽ റെക്കോർഡ്
മിന്നും ബൗളിങുമായി ശ്രീലങ്ക ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു

ദുബൈ: അന്താരാഷ്ട്ര വനിതാ ടി20 പോരാട്ടത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ മാസ്മിരക പ്രകടനം. വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്തോനേഷ്യയെ അനായാസം വീഴ്ത്തി ശ്രീലങ്ക ജയിച്ചു കയറിയപ്പോൾ ക്യാപ്റ്റൻ റെക്കോർഡ് പ്രകടനമാണ് ശ്രദ്ധേയമായത്. ചമരി 3.3 ഓവറിൽ വഴങ്ങിയത് വെറും 5 റൺസ്. വീഴ്ത്തിയത് ഹാട്രിക്കടക്കം 7 വിക്കറ്റുകൾ!
നിലവിലെ ചാംപ്യൻമാരായ ശ്രീലങ്ക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് ബോർഡിൽ ചേർത്തത്. മറുപടി പറയാനിറങ്ങിയ ഇന്തോനേഷ്യയുടെ കണക്കുകൂട്ടൽ അമ്പേ തെറ്റിക്കുന്ന വിസ്മയ ബൗളിങാണ് ചമരി പുറത്തെടുത്തത്. അതോടെ അവരുടെ പോരാട്ടം വെറും 49 റൺസിൽ അവസാനിച്ചു.
മത്സരത്തിന്റെ നാലാം ഓവറിലാണ് താരം ബൗൾ ചെയ്യാനെത്തിയത്. തന്റെ ആദ്യ ഓവറിൽ ഒരു വിക്കറ്റെടുത്ത താരം തന്റെ രണ്ടാം ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തി. ഈ ഓവറിൽ ലങ്കൻ ക്യാപ്റ്റൻ ഹാട്രിക്ക് നഷ്ടമായെങ്കിലും അടുത്ത വരവിൽ ഹാട്രിക്ക് വിക്കറ്റും ചമരി നേടി. ഒരു ഫുൾ മെമ്പർ രാജ്യത്തിന്റെ വനിതാ താരം ട20യിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തുന്നത് ഇതാദ്യമാണ്. 2021ൽ ഇസ്വതിനെതിരെ 11 റൺസിനു 6 വിക്കറ്റുകൾ വീഴ്ത്തിയ സിംബാബ്‍വെ താരം എസ്റ്റർ എംബോഫാനയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡാണ്. ഇതാണ് ചമരി തിരുത്തിയത്.
ചമരിയുടെ കിടിലന്‍ ബൗളിങിനു മുന്നില്‍ ഇന്തോനേഷ്യ തകര്‍ന്നടിഞ്ഞു. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 10 റണ്‍സെടുത്ത ഓപ്പണര്‍ രഹ്മവതി പങ്കെസ്റ്റുതി, നിമാതെ സുവന്‍ഡെവി (12) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. മൂന്ന് പേർ പൂജ്യത്തിനും രണ്ട് പേർ ഓരോ റണ്ണെടുത്തും പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കായി നിലാക്ഷിക സിൽവ അർധ സെഞ്ച്വറി നേടി ഒരറ്റത്ത് പിടിച്ചു നിന്നതാണ് രക്ഷയായത്. താരം 35 പന്തിൽ 50 റൺസെടുത്തു.
WHAT TO READ NEXT

8 സിക്സ്, 10 ഫോർ; 62 പന്തിൽ 118 റൺസ് അടിച്ചുകൂട്ടി വിഷ്ണു വിനോദ്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Sri Lanka moved to the top of Group B in the Women's Asia Cup after beating Indonesia by 75 runs in Dubai on Thursday, thanks to captain Chamari Athapaththu's record seven-wicket haul
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




