'പരിക്കുണ്ട്, വിശ്രമം വേണം'- ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ബെല്‍ജിയം ക്യാപ്റ്റന്‍ ഡിബ്രുയ്‌നെ

മുന്നില്‍ ഇറ്റാലി, ഫ്രാന്‍സ് ടീമുകള്‍ക്കെതിരെ നിര്‍ണായക പോരാട്ടം

Kevin de Bruyne ruled out
ഡിബ്രുയ്‌നെ
Last Updated :4 October 2024, 4:48 pm IST

ബ്രസല്‍സ്: കരുത്തരായ ഇറ്റലി, ഫ്രാന്‍സ് ടീമുകള്‍ക്കെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ നില്‍ക്കെ ബെല്‍ജിയം ടീമിനു കനത്ത തിരിച്ചടി. ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്‌നെ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ കളിക്കില്ല. ഇറ്റലിയുമായി ഈ മാസം 12നു എവേ പോരാട്ടവും ഫ്രാന്‍സിനെതിരെ ഈ മാസം 14നു ഹോം പോരാട്ടവുമാണ് ബെല്‍ജിയം കളിക്കുന്നത്.

പരിക്കേറ്റ് വിശ്രമിക്കുന്ന താരം ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയിരുന്നു. മതിയായ വിശ്രമ വേണമെന്ന ആവശ്യപ്പെട്ടാണ് താരത്തിന്റെ പിന്‍മാറ്റം.

യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ എസി മിലാനെതിരായ പോരാട്ടത്തിനിടെയാണ് ഇക്കഴിഞ്ഞ ജൂണില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഡിബ്രുയ്‌നെയ്ക്ക് പരിക്കേറ്റത്. പരിക്കില്‍ നിന്നു പൂര്‍ണമായി മുക്തനാകാന്‍ സമയം വേണമെന്നാണ് താരം വ്യക്തമാക്കിയത്.

നവംബറില്‍ നടക്കുന്ന നേഷന്‍സ് ലീഗ് പോരാട്ടത്തിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ നായകന്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും ഡിബ്രുയ്‌നെ കളിച്ചിട്ടില്ല.

കഴിഞ്ഞ മാസം നടന്ന നേഷന്‍സ് ലീഗില്‍ താരം കളിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിനോടു 2-0ത്തിനു തോറ്റിരുന്നു. തോല്‍വിക്കു പിന്നാലെ ടീമിന്റെ സമീപനത്തെ ചോദ്യം ചെയ്ത് ക്യാപ്റ്റന്‍ പരസ്യമായി രംഗത്തു വരികയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now