
ലോകകപ്പ് ലക്ഷ്യം; പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീമിന്റെ സഹ പരിശീലകന്
നാട്ടിലെ സഹാചര്യം അറിയുന്ന താരമെന്ന ബോണസും ടി20 ഫോര്‍മാറ്റിലെ പരിചയ സമ്പത്തുമാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലകനാക്കാന്‍ കാരണം

ലണ്ടന്‍: മുന്‍ വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക സംഘത്തിലേക്ക് എത്തിച്ചത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് 2024ലെ ടി20 ലോകകപ്പ്.
നാട്ടിലെ സഹാചര്യം അറിയുന്ന താരമെന്ന ബോണസും ടി20 ഫോര്‍മാറ്റിലെ പരിചയ സമ്പത്തുമാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലകനാക്കാന്‍ കാരണം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമീപ കാലത്ത് ദയനീയ സ്ഥിതിയിലൂടെയാണ് ഇംഗ്ലണ്ട് കടന്നു പോകുന്നത്. ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസില്‍ ടി20, ഏകദിന പരമ്പരകളും തോറ്റു.
ടി20 ഫോര്‍മാറ്റിലെ ഇതിഹാസ താരമാണ് പൊള്ളാര്‍ഡ്. 2012ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ ടീമിലെ നിര്‍ണായക ഘടകമായിരുന്നു പൊള്ളാര്‍ഡ്. 2021ലെ ലോകകപ്പില്‍ വിന്‍ഡീസിനെ നയിച്ചതും പൊള്ളാര്‍ഡാണ്.
101 ടി20 മത്സരങ്ങള്‍ കളിച്ച പൊള്ളാര്‍ഡ് 2022ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോഴും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് താരം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് പരിശീകന് കൂടിയാണ് താരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

