
'6, 6, 6, 6'- ഒരോവറില്‍ തൂക്കിയ നാല് സിക്സുകളും 100 മീറ്ററിനു പുറത്ത്! 'തീപ്പൊരി' പൊള്ളാര്‍ഡ്; അടി കിട്ടിയത് അഫ്ഗാന് യുവ സ്പിന്നര്‍ക്ക് (വീഡിയോ)
കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ഈ വെടിക്കെട്ട് പ്രകടനം. ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോട്സും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് വെടിക്കെട്ട് ബാറ്റിങ്

ഗയാന: ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചയിലേക്ക് എത്തി മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും വെറ്ററന്‍ താരവുമായ കെയ്റോണ്‍ പൊള്ളാര്‍ഡ്. വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞാണ് താരം ആരാധകരെ വീണ്ടും ത്രില്ലടിപ്പിച്ചത്.
കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ഈ വെടിക്കെട്ട് പ്രകടനം. ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോട്സും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് വെടിക്കെട്ട് ബാറ്റിങ്. ഒരോവറില്‍ നാല് കൂറ്റന്‍ സിക്സുകളാണ് പൊള്ളാര്‍ഡ് തൂക്കിയത്. നാല് സിക്സും 100മീറ്റിനു പുറത്തായി എന്നതും കൗതുകമായി. അഫ്ഗാന് യുവ സ്പിന്നര്‍ ഇസറുല്ഹഖ് നവീദിനാണ് തല്ല് ഏറ്റുവാങ്ങേണ്ടി വന്നത്.
Wowza  @KieronPollard55 SMASHESmeter sixes in a row  #CPL23 #SKNPvTKR #CricketPlayedLouder #BiggestPartyInSport #BetBarter pic.twitter.com/qVpn0fRKA1
â CPL T20 (@CPL) August 28, 2023
മത്സരത്തിന്റെ 15ാം ഓവറിലാണ് വെടിക്കെട്ടു ബാറ്റിങ്. രണ്ടാം പന്തില്‍ 101 മീറ്ററിലേക്ക് സിക്സടിച്ചാണ് തുടക്കം. നാലാം പന്തില്‍ 107 മീറ്റാണ് സിക്സ് പറന്നത്. അഞ്ചാം പന്തിലെ സിക്സ് 102 മീറ്ററായിരുന്നു. ഈ ഓവറിലെ അവസാന സിക്സും 100 മീറ്ററിനും അപ്പുറത്തേക്ക് തന്നെ പറന്നു.
നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് മത്സരത്തില്‍ 16 പന്തില്‍ അഞ്ച് സിക്സുകള്‍ സഹിതം പൊള്ളാര്‍ഡ് 37 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സിക്സടിച്ചാണ് താരം ടീമിന്റെ ജയം പൂര്‍ത്തിയാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

