News Now
ഗുവാഹത്തി: അന്താരാഷ്ട്ര ക്രിക്കറ്റില് നിരവധി റെക്കോഡുകള്ക്കുടമയാണ് ഇന്ത്യന് മുന് നായകന് വിരാട് കോഹ്ലി. ട്വന്റി-20 ലോകകപ്പ് തൊട്ടടുത്തെത്തി നില്ക്കെ മുന് നായകന് ബാറ്റിങ്ങില് ഫോം വീണ്ടടെടുത്തതിന്റെ ആശ്വാസത്തിലാണ് ഇന്ത്യന് ക്രിക്കറ്റ് പ്രേമികള്.
ഇതിനിടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തില് സഹ താരം ദിനേശ് കാര്ത്തിക്കിന് കോഹ്ലി നല്കിയ ഉപദേശം വൈറലായിരിക്കുകയാണ്. മത്സരത്തില് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വേണ്ടി കോഹ്ലി 28 പന്തില് 49 റണ്സെടുത്ത് നില്ക്കുകയാണ്. കൂടെ ക്രീസില് ഫിനിഷര് ദിനേശ് കാര്ത്തിക്കും.
അവസാന ഓവര് നേരിടുന്നത് ദിനേശ് കാര്ത്തിക്കാണ്. ആദ്യ പന്ത് കാര്ത്തിക്കിന് മിസ്സായി. രണ്ടാം പന്തില് കാര്ത്തിക് ബൗണ്ടറി നേടി. മൂന്നാം പന്തില് റണ്ണില്ല. നാലാം പന്ത് കാര്ത്തിക് സിക്സറിന് പറത്തി.
തുടര്ന്ന് കാര്ത്തിക് കോഹ്ലിക്ക് സമീപമെത്തി അര്ധസെഞ്ച്വറി തികയ്ക്കാനായി സ്ട്രൈക്ക് കൈമാറാമെന്ന് അറിയിച്ചു. എന്നാല് അതേപ്പറ്റി ചിന്തിക്കേണ്ടെന്നും മത്സരം മികച്ച രീതിയില് ഫിനിഷ് ചെയ്യാനുമാണ് കോഹ്ലി ദിനേശ് കാര്ത്തിക്കിനോട് ആവശ്യപ്പെട്ടത്.
അഞ്ചാം പന്ത് സിക്സറിന് പറത്തിയാണ് കാര്ത്തിക് മുന് നായകന്റെ നിര്ദേശം നടപ്പാക്കിയത്. മത്സരത്തില് ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില് 237 റണ്സാണെടുത്തത്.
In addition to the run fest, a special moment as we sign off from Guwahati. #TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
â BCCI (@BCCI) October 2, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





