സന്ദീപിന് മുൻപിൽ വീണ്ടും മുട്ടിടിച്ച് വീണ് കോഹ് ലി, നാണക്കേടിൽ ധോനിക്കൊപ്പം ബാംഗ്ലൂർ നായകൻ 

ഇന്ത്യൻ നായകൻ കോഹ് ലിയെ ഏഴാം വട്ടം പുറത്താക്കുന്നു എന്ന നേട്ടമാണ് അവിടെ സന്ദീപ് സ്വന്തമാക്കിയത്

Last Updated :20 January 2024, 8:32 am IST

ഷാർജ: ഹൈദരാബാദിന് മുൻപിൽ ബാംഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിങ്ങ് നിര റൺസ് കണ്ടെത്താനാവാതെ കുഴങ്ങി. എന്നാൽ അവിടെ ഏറെ പ്രശംസ വാങ്ങിക്കൂട്ടുന്നത് ഹൈദരാബാദിന്റെ സന്ദിപാണ്. ഇന്ത്യൻ നായകൻ കോഹ് ലിയെ ഏഴാം വട്ടം പുറത്താക്കുന്നു എന്ന നേട്ടമാണ് അവിടെ സന്ദീപ് സ്വന്തമാക്കിയത്.

സന്ദീപിന്റെ ഔട്ട് സ്വിങ്ങറിൽ കവർ ഡ്രൈവിന് ശ്രമിച്ച കോഹ് ലി വില്യംസണിന്റെ കൈകളിൽ ഒതുങ്ങി. 12 വട്ടം നേർക്കുനേർ വന്നതിൽ ഇത് ഏഴാം തവണയാണ് ആർസിബി നായകനെ ഹൈദരാബാദ് പേസർ മടക്കുന്നത്. സന്ദീപിനെതിരെ ഐപിഎൽ ചരിത്രത്തിൽ കോഹ് ലി കണ്ടെത്തിയത് 68 റൺസ്. 

ഐപിഎല്ലിൽ കോഹ് ലിക്ക് മുൻപ് ഏഴ് വട്ടം ഒരേ ബൗളർക്ക് ഇരയായത് ധോനിയാണ്. സഹീർ ഖാനാണ് ഏഴ് വട്ടം ധോനിയെ കീഴടക്കിയത്. ഐപിഎൽ പവർപ്ലേയിൽ 50 വിക്കറ്റുകൾ വീഴ്ത്തുന്ന താരം എന്ന നേട്ടത്തിലേക്കും സന്ദീപ് എത്തി. 52 വിക്കറ്റുമായി സഹീർ തന്നെയാണ് ഇവിടേയും സന്ദീപിന് മുൻപിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now