കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)

19 പന്തില്‍ 37 റണ്‍സുമായി ശശാങ്ക് ബാറ്റ് വീശുന്നതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ട്

വിരാട് കോഹ്‌ലിSource by : പിടിഐ
Last Updated :10 May 2024, 3:35 pm IST

ധരംശാല: ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കിടിലന്‍ ബാറ്റിങാണ് ടീമിനു ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. മാത്രമല്ല താരം ഫീല്‍ഡിങില്‍ കാഴ്ചവച്ച ചില നിര്‍ണായക നീക്കങ്ങളും ശ്രദ്ധേയമായി. അത്തരത്തിലൊരു റണ്ണൗട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പഞ്ചാബിന്റെ നിര്‍ണായക താരം ശശാങ്ക് സിങിനെ അസാധ്യമായ രീതിയില്‍ നേരിട്ടെറിഞ്ഞ് കോഹ്‌ലി റണ്ണൗട്ടാക്കിയത് ആരാധകരെ വണ്ടറടിപ്പിച്ചു. 19 പന്തില്‍ 37 റണ്‍സുമായി താരം കരുത്തോടെ ബാറ്റ് വീശുന്നതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ട്. ഈ സീസണിലെ ഏറ്റവും മികച്ച റണ്ണൗട്ടായും കോഹ്‌ലിയുടെ പ്രകടനം മാറി.

ശശാങ്കിന്റെ ഷോട്ട് അതിവേഗം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോഹ്‌ലി വീഴാന്‍ പോകുന്നുണ്ട്. അതിനിടെ ഒറ്റ കൈകോണ്ട് താരം സ്റ്റംപിനു കണക്കാക്കി എറിയുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ശശാങ്ക് റണ്ണൗട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ കണ്ട പലരും കോഹ്‌ലി അതിമാനുഷനാണെന്നും പറയുന്നു.

ഐപിഎല്ലില്‍ ഗംഭീര തിരിച്ചു വരവാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നടത്തുന്നത്. ആദ്യ പകുതിയില്‍ തുടര്‍ തോല്‍വികളെങ്കില്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ടീം തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now