
പന്തെറിയാതെ അശ്വിന്‍ ഒറ്റ നിൽപ്പ്; പരിഭ്രമിച്ച് ക്രീസിലേക്ക് ചാടിക്കയറി സ്മിത്ത്; കൈകൊട്ടി ചിരിച്ച് കോഹ്‌ലി (വീഡിയോ)
ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിരിയടക്കാന്‍ കഴിയാതെ കോഹ്‌ലി കൈകൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്

ന്യൂഡല്‍ഹി: നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്ററെ താന്‍ പന്ത് കൈയില്‍ നിന്ന് വിടുന്നതുവരെ ക്രീസില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മങ്കാദിങ് അടക്കമുള്ളവ അശ്വിന്‍ മടികൂടാതെ പ്രയോഗിക്കാറുമുണ്ട്. അത്തരമൊരു രസകരമായ സംഭവം ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ നടന്നു.
ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്രീസിലെ കാഴ്ചകള്‍ കണ്ടു നിന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കൈകൊട്ടിയുള്ള ചിരിയാണ് രംഗത്തിന് രസം പകര്‍ന്ന ഹൈലൈറ്റ് കാര്യം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിരിയടക്കാന്‍ കഴിയാതെ കോഹ്‌ലി കൈകൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
അശ്വിന്‍ ബൗള്‍ ചെയ്യുമ്പോള്‍ ക്രീസില്‍ ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ ആയിരുന്നു. നോണ്‍ സ്‌ട്രൈക്കില്‍ സ്റ്റീവ് സ്മിത്തും. ആക്ഷന്‍ കാണിച്ചതിന് പിന്നാലെ പന്ത് എറിയാതെ അശ്വിന്‍ പൊടുന്നനെ തിരിഞ്ഞു. അപ്പോഴേക്കും സ്മിത്ത് ക്രീസ് വിട്ടിരുന്നു. അശ്വിന്‍ പന്തെറിയാതെ തിരിഞ്ഞതോടെ പരിഭ്രമിച്ച് ക്രീലേക്ക് ചാടിക്കയറുന്ന സ്മിത്തിനെ വീഡിയോയില്‍ കാണാം. സ്മിത്തിന്റെ പരിഭ്രമിച്ചുള്ള കളികള്‍ കണ്ടാം കോഹ്‌ലി കൈകൊട്ടി ചിരിക്കുന്നത്.
Ashwin again Look at Virat Kohli and Steve Smith #INDvAUS pic.twitter.com/OsOCQseqwJ
â Nitish Tiwary (@TiwaryT21821046) February 19, 2023
ഇങ്ങനെയൊക്കെ പരിഭ്രമിച്ചതിന് പിന്നാലെ സ്മിത്ത് അശ്വിന് തന്നെ വിക്കറ്റും നല്‍കി മടങ്ങി. രണ്ടിന്നിങ്‌സിലും സ്മിത്തിനെ അശ്വിനാണ് പുറത്താക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ അശ്വിന്റെ പന്തില്‍ കീപ്പര്‍ ശ്രീകര്‍ ഭരതിന് പിടി നല്‍കിയാണ് മുന്‍ ഓസീസ് നായകന്‍ മടങ്ങിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ താരം അശ്വിന്റെ പന്തിന്റെ ഗതി തിട്ടപ്പെടുത്താന്‍ സാധിക്കാതെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അശ്വിന്റെ പന്ത് സ്വീപ്പ് ചെയ്യാനുള്ള സ്മിത്തിന്റെ ശ്രമം പാളിപ്പോയി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




