
പന്ത് ബാറ്റില്‍ ഉരസിയത് കാണാതെ അമ്പയര്‍, ബൗണ്ടറി റോപ്പില്‍ അടിച്ച് കോഹ്ലിയുടെ കലിപ്പ്
ഇന്ത്യന്‍ ഇന്നിങ്സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്
മുംബൈ: സെഞ്ചുറി വരള്‍ച്ച മുംബൈയില്‍ കോഹ്ലി അവസാനിപ്പിക്കും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നാല് പന്തില്‍ നിന്ന് പൂജ്യത്തിനാണ് കോഹ് ലി പുറത്തായത്. എന്നാല്‍ ഇവിടെ ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടേയും തേര്‍ഡ് അമ്പയറുടേയും തീരുമാനത്തില്‍ കോഹ് ലിയും രാഹുല്‍ ദ്രാവിഡും അതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്. ന്യൂസിലാന്‍ഡ് കളിക്കാരുടെ അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ കോഹ് ലി ഉടനെ തന്നെ അപ്പീല്‍ നല്കി.
Virat Kohli can't believe the decision as everyone. pic.twitter.com/ZZAo09goaq
â Johns. (@CricCrazyJohns) December 3, 2021
റിവ്യുയില്‍ ഇന്‍സൈഡ് എഡ്ജ് ആവുന്നുണ്ട് എന്ന് കാണാമായിരുന്നു. എന്നാല്‍ ബാറ്റിലാണോ പന്ത് ആദ്യം കൊണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുന്നുണ്ടായില്ല. പല ആംഗിളുകളില്‍ നിന്ന് റിപ്ലേ നോക്കിയതിന് ശേഷം ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം ടിവി അമ്പയര്‍ നിന്നു.
Seriously. This is not out. Very unlucky Virat Kohli here. pic.twitter.com/Sc5fD3Wuil
â CricketMAN2 (@man4_cricket) December 3, 2021
ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുമായി കോഹ് ലി സംസാരിച്ചു. അസ്വസ്ഥത പ്രകടമാക്കിയാണ് കോഹ് ലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഡ്രസ്സിങ് റൂമിലിരുന്ന റിപ്ലേ കണ്ട മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ മുഖത്തും അതൃപ്തി വ്യക്തമായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് കൂടി വീണതോടെ 80-0 എന്ന നിലയില്‍ നിന്ന് 80-3ലേക്ക് ഇന്ത്യ വീണു.
Wasn't that bat first? #ViratKohli pic.twitter.com/j21tYGMMoB
â Moti Sure Laddu (@NeelsNishchay) December 3, 2021
Clearly see there was deviation. Ball hit bat first. Virat Kohli immediately take review. Third umpire doing such mistake. Nothing is going good for Virat Kohli. #IndvsNZtest #ViratKohli pic.twitter.com/P3Ugpa3rY3
â Arjit Gupta (@guptarjit) December 3, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



