
ബാംഗ്ലൂരില്‍ ഇടം തേടി ഹാരി കെയ്ന്‍, കൗണ്ടര്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനെ വേണമെന്ന് കോഹ്‌ലി
ഹാരി കെയ്‌നും ടീം അംഗങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയുമായി ടോട്ടനം എത്തിയിരുന്നു
ടോട്ടനം: ക്യാംപിലെ ക്രിക്കറ്റ് കളി തുടരുകയാണ്. ക്രിക്കറ്റ് കളി തുടരുകയാണ് എന്ന് മാത്രമല്ല ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ സ്ഥാനം തേടുകയുമാണ് ടോട്ടനം താരം ഹാരി കെയ്ന്‍. സ്വാഗതം ചെയ്ത് അവിടെ കോഹ് ലിയുടെ മറുപടിയും എത്തി.
ഹാരി കെയ്‌നും ടീം അംഗങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയുമായി ടോട്ടനം എത്തിയിരുന്നു. ഇവിടെ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കോഹ് ലിക്ക് നേരെയാണ് കെയ്ന്‍ എത്തിയത്. ടി20യില്‍ എന്റെ മാച്ച് വിന്നിങ് കളി. അടുത്ത സീസണില്‍ ആര്‍സിബിയില്‍ എന്നെ ഉള്‍പ്പെടുത്താന്‍ സ്ഥാനമുണ്ടോ? ആര്‍സിബിയേയും, കോഹ് ലിയേയും ടാഗ് ചെയ്ത് ഹാരി കെയ്ന്‍ ചോദിച്ചു.
Haha good skills mate. Maybe we can get you in as a counter attacking batsman @HKane https://t.co/rYjmVUkdwO
â Virat Kohli (@imVkohli) November 28, 2020
കൗണ്ടര്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനായി പരിഗണിക്കാം എന്നാണ് കെയ്‌നിന് കോഹ്‌ലി നല്‍കുന്ന മറുപടി. ലോകകപ്പ് സമയത്ത് കോഹ് ലിക്ക് പിന്തുണ നേര്‍ന്ന് ഹാരി കെയ്ന്‍ എത്തിയിരുന്നു. ഇംഗ്ലണ്ടില്‍ ഇരുവരും ഒരുമിച്ച് കാണുകയുമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




