
'കോഹ്‌ലിയുടെ വമ്പന്‍ ഇന്നിങ്‌സ് വരും, ആര്‍സിബി കിരീടം ചൂടും'; പിന്തുണച്ച് ലാബുഷെയ്ന്‍
രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് കോഹ് ലിക്ക് ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നിന്റെ പിന്തുണ
സിഡ്‌നി: ഐപിഎല്ലിലെ രണ്ടാം പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് കോഹ് ലിക്ക് ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നിന്റെ പിന്തുണ. കോഹ് ലി വലിയ ഇന്നിങ്‌സ് കളിക്കുമെന്നാണ് ട്വിറ്ററിലൂടെ ലാബുഷെയ്ന്‍ പ്രതികരിച്ചത്.
സീസണില്‍ ആര്‍സിബി കിരീടം നേടുമെന്നും കോഹ് ലിയില്‍ നിന്ന് വലിയ ഇന്നിങ്‌സ് വരുമെന്നുമാണ് ലാബുഷെയ്ന്‍ പറഞ്ഞത്. ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഓസീസിന്റെ മധ്യനിര ബാറ്റര്‍.
RCB - @imVkohli will go big
â Marnus Labuschagne (@marnus3cricket) May 26, 2022
സീസണില്‍ മികച്ച ഫോമിലല്ല കോഹ് ലിയുടെ കളി. മൂന്ന് വട്ടം സീസണില്‍ ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ ഗോള്‍ഡന്‍ ഡക്കായി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ധ ശതകം കണ്ടെത്തിയത് മാത്രമാണ് കോഹ് ലിക്ക് എടുത്ത് പറയാന്‍ തക്കതായുള്ളത്.
സീസണിലെ 15 കളിയില്‍ നിന്ന് 334 റണ്‍സ് ആണ് കോഹ് ലി നേടിയത്. ബാറ്റിങ് ശരാശരി 23.86. ഉയര്‍ന്ന സ്‌കോര്‍ 73. നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ കോഹ് ലി ടീമിനെ തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



