പൊന്നും വിലയ്ക്ക് സമീർ റിസ്‍വി, കുമാർ കുശാ​ഗ്ര, ശുഭം ഡുബെ...; അൺ കേപ്പ്ഡ് താരങ്ങളിൽ കോളടിച്ചത് ഇവർക്ക്

യുപി ടി20 ലീഗില്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണ യുവ താരം സമീര്‍ റിസ്‌വിയെ പാളയത്തിലെത്തിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്

കുമാർ കുശാ​ഗ്ര/ ട്വിറ്റര്‍
Last Updated :22 January 2024, 7:50 pm IST

ദുബൈ: ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങളിൽ നേട്ടം സ്വന്തമാക്കിയത് നാല് പേർ. സമീർ റിസ്‍വി, കുമാർ കുശാ​ഗ്ര, ശുഭം ഡുബെ, ഒപ്പം ഷാരൂഖ് ഖാനും. 

യുപി ടി20 ലീഗില്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണ യുവ താരം സമീര്‍ റിസ്‌വിയെ പാളയത്തിലെത്തിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 8.40 കോടിക്കാണ് വലം കൈയന്‍ റെയ്‌ന എന്ന ഓമനപ്പേരുള്ള താരത്തെ ചെന്നൈ സ്വന്തമാക്കിയത്. കുമാർ കുശാ​ഗ്രയെ 7.20 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

അണ്‍ കേപ്പ്ഡ് താരങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയാണ് റിസ്‌വിയുടെ വരവ്. ലേലത്തിനു മുന്‍പ് തന്നെ താരം ഇത്തവണ നേട്ടം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. 

മുന്‍ പഞ്ചാബ് താരം ഷാരൂഖ് ഖാനും ഇത്തവണയും കോടികള്‍ സ്വന്തമാക്കി. താരത്തെ 7.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ശുഭം ഡുബെയെ 5.80 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now