'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിനായി കളിക്കും

Mbappe announces departure from PSG
എംബാപ്പെഎഎഫ്പി
Edited by :renjith.k
Last Updated :11 മേയ് 2024, 6:10 pm IST

പാരിസ്: കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് മാസങ്ങള്‍ക്ക് മുന്‍പേ പരന്നിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എംബാപ്പെ തന്നെ രംഗത്തെത്തി. ഈ സീസണ്‍ അവസാനത്തോടെ താന്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ടീമില്‍ നിന്നു പടിയിറങ്ങുമെന്നു താരം വീഡിയോ സന്ദേശം പുറത്തുവിട്ട് വ്യക്തമാക്കി.

താരം അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ കളിക്കും. 2017ല്‍ മൊണാക്കോയില്‍ നിന്നാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. റയല്‍ മാഡ്രിഡ് എംബാപ്പെയുടെ വരവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

'പിഎസ്ജിയിലെ എന്റെ അവസാന വര്‍ഷമാണിത്. ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നു. ദിവസങ്ങള്‍ മാത്രമേ ഇനി പിഎസ്ജിക്കൊപ്പമുണ്ടാകു. ഞായറാഴ്ച ടൗളോസിനെതിരെ എന്റെ അവസാന ഹോം പോരാട്ടത്തിനാണ് ഞാന്‍ ഇറങ്ങുന്നത്'- ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് താരം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017ല്‍ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചാണ് താരം പിഎസ്ജിയിലേക്ക് എത്തിയത്. പിഎസ്ജിക്കായി 255 ഗോളുകള്‍ നേടി താരം റെക്കോര്‍ഡിട്ടു. ഈ സീസണില്‍ മൊത്തം പോരാട്ടങ്ങളില്‍ ടീമിനായി 43 ഗോളുകള്‍. ഫ്രഞ്ച് ലീഗ് വണില്‍ മാത്രം 26 ഗോളുകള്‍.

പിഎസ്ജിക്കൊപ്പം ആറ് ലീഗ് വണ്‍ കിരീട നേട്ടത്തില്‍ പങ്കാളിയായി. മൂന്ന് ഫ്രഞ്ച് കപ്പും താരത്തിനു സ്വന്തമായി. ഇപ്പോള്‍ നിര്‍ത്തലാക്കിയ ലീഗ് കപ്പ് രണ്ട് തവണയും താരം ടീമിനൊപ്പം നേടി. 2020ല്‍ താരം പിഎസ്ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചെങ്കിലും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോടു തോറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now