'ലാറ വന്ന് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, നമ്മള്‍ വിജയിച്ചിരിക്കുന്നു, നമ്മള്‍ വിജയിച്ചിരിക്കുന്നു' 

ലാറ, ​ഗവാസ്കർ/ ട്വിറ്റർ
Last Updated :20 January 2024, 8:39 am IST

News Now

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടം സമീപ കാലത്ത് കായിക ലോകം കണ്ട ഉജ്ജ്വല പോരാട്ടമായിരുന്നു. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള ഗംഭീര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയത്. 

ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടം നേരില്‍ കണ്ടതിന്റെ അനുഭവം പങ്കിടുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സമാനുമായ സുനില്‍ ഗവാസ്‌കര്‍. ചാനല്‍ സെവനിനായി കമന്ററി പറയാന്‍ ഗവാസ്‌കര്‍ ഓസ്‌ട്രേലിയയിലുണ്ടായിരുന്നു. ഒപ്പം സംഘത്തില്‍ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ലാറയുമുണ്ടായിരുന്നു. ഗാബയിലെ അവസാന മത്സരത്തിലെ വിജയം ആഘോഷിച്ചതിനെ കുറിച്ചാണ് ഗവാസ്‌കര്‍ പറയുന്നത്. 

ഇന്ത്യ വിജയിച്ചതിന് പിന്നാലെ ലാറ വന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ എന്നെ നോക്കി പറഞ്ഞു- 'നമ്മള്‍ വിജയിച്ചിരിക്കുന്നു, നമ്മള്‍ വിജയിച്ചിരിക്കുന്നു. എന്തൊരു പരമ്പര! ഈ മത്സരത്തിന്റെ ഓര്‍മകള്‍ പോലെ വിലമതിക്കുന്ന ഒരു സംഭവം ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാകുമോ എന്നത് എനിക്ക് സംശയമുള്ള കാര്യമാണ്. ഞാനിപ്പോള്‍ ചന്ദ്രനും മുകളിലാണ്. ഏതോ കാന്തിക വലയത്തിലാണ്'- ഇങ്ങനെയായിരുന്നു ആ നിമിഷത്തില്‍ ലാറയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates