
ആഴ്സണല്‍ കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം, ലീഡ്സ് ആരാധകന് അറസ്റ്റില്‍
ആഴ്സണല്‍ താരത്തിന് എതിരായ വംശീയാധിക്ഷേപത്തില്‍ ഒരു ലീഡ്സ് ആരാധകനെ അറസ്റ്റ് ചെയ്ത് പൊലീസ്
ലണ്ടന്‍: ആഴ്സണല്‍ താരത്തിന് എതിരായ വംശീയാധിക്ഷേപത്തില്‍ ഒരു ലീഡ്സ് ആരാധകനെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രീമിയര്‍ ലീഗില്‍ ലീഡ്സിനെ ആഴ്സണല്‍ 4-1ന് തോല്‍പ്പിച്ച കളിക്കിടയിലാണ് സംഭവം.
വെസ്റ്റ് യോര്‍ക് ഷെയര്‍ പൊലീസ് ആണ് ഒരു ലീഡ്സ് ആരാധകനെ അറസ്റ്റ് ചെയ്തത്. ആഴ്സണലിന്റെ ബെഞ്ചിലുണ്ടായ കളിക്കാരാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് സംഭവം ആഴ്സണല്‍ താരം റോബ് ഹോള്‍ഡിങ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത്തരം ആരാധകര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും
പിന്നാലെ ആഴ്സണല്‍ പരിശീലകന് ആര്‍തെറ്റയും പരാതിപ്പെട്ടു. വംശീയ വിദ്വേഷം ലീഡ്സ് യുനൈറ്റഡ് അംഗീകരിക്കില്ലെന്നും ഇത്തരം പെരുമാറ്റും നടത്തുന്ന ആരാധകരെ ലീഡ്സ് യുനൈറ്റഡിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് ആജീവനാന്ത കാലത്തേക്ക് വിലക്കുമെന്നും ക്ലബ് വ്യക്തമാക്കി.
ഫസ്റ്റ് ഹാഫിന്റെ സമയം ആഴ്സണല്‍ കളിക്കാരായ നുനോ ടവരസും നികോളാസ് പെപ്പെയും വാം അപ്പ് ചെയ്യുമ്പോഴാണ് വംശീയാധിക്ഷേപം നേരിട്ടത്. സംഭവത്തെ കുറിച്ച് മാച്ച് ഒഫീഷ്യലുകള്‍ അറിഞ്ഞതോടെ അല്‍പ്പ സമയത്തേക്ക് മത്സരം തടസപ്പെട്ടു. ബുകായോ സാക്ക ഗോള്‍ നേടിയതിന് ശേഷം ലീഡ് കളിക്കാരുടെ അടുത്തേക്ക് പോയി ഗോള്‍ ആഘോഷിക്കരുതെന്നും റഫറി ആഴ്സണല്‍ കളിക്കാരോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

