ജര്‍മന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ഉവേ സീലര്‍ അന്തരിച്ചു

1966ല്‍ വെസ്റ്റ് ജര്‍മനിയെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ ജര്‍മനിയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായാണ് വിലയിരുത്തപ്പെടുന്നത്

ഉവെ സീലര്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:04 am IST
Edited by :migrator

മ്യൂണിക്ക്: ജര്‍മന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ഉവെ സീലര്‍(85) അന്തരിച്ചു. 1966ല്‍ വെസ്റ്റ് ജര്‍മനിയെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ ജര്‍മനിയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായാണ് വിലയിരുത്തപ്പെടുന്നത്. 

1936ലാണ് സീലറിന്റെ ജനനം. വെസ്റ്റ് ജര്‍മനിക്കായി 72 മത്സരങ്ങള്‍ കളിച്ച സീലര്‍ 33 വട്ടം വല കുലുക്കി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് എത്തിയ ജര്‍മന്‍ ടീമില്‍ 1954 മുതല്‍ 1970 വരെ സീലര്‍ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കളിക്കാരനാണ് സീലര്‍. 

1966ല്‍ ജര്‍മനിയെ ഫൈനലില്‍ എത്തിച്ചതാണ് സീലറിന്റെ കരിയറിലെ ഏറ്റവും വലിയ മുന്നേറ്റം. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ അന്ന് ഇംഗ്ലണ്ടിനോട് ജര്‍മനി 3-2ന് തോറ്റിരുന്നു. ലോക കിരീടത്തില്‍ മുത്തമിടാനാവാതെയാണ് സീലര്‍ ബൂട്ടഴിച്ചത്. ബുണ്ടസ് ലീഗയിലെ ആദ്യത്തെ ടോപ് സ്‌കോററായിരുന്നു. 

ബുണ്ടസ് ലീഗയില്‍ ഹാംബര്‍ഗിന്റെ താരമായിരുന്നു സീലര്‍. ക്ലബിന് വേണ്ടി 476 മത്സരങ്ങളില്‍ സീലര്‍ ബൂട്ടണിഞ്ഞു. ബുണ്ടസ് ലീഗയില്‍ 519 മത്സരങ്ങള്‍ കളിച്ച സീലര്‍ വല കുലുക്കിയത് 445 വട്ടം. 135 ഗോളുകളാണ് സീലര്‍ ഹാംബര്‍ഗിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now