മെസി തിരിച്ചെത്തുന്നു...

പരിക്ക് മാറി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി പോരാട്ട ചൂടിലേക്ക്

Argentine Talisman Returns
ഇന്‍റര്‍ മയാമി ഔദ്യോഗിക പേജില്‍ മെസിയുടെ തിരിച്ചു വരവ് അറിയിച്ച് ഇട്ട ചിത്രംഎക്സ്
Edited by :renjith.k
Last Updated :14 സെപ്റ്റംബർ 2024, 1:24 pm IST

മെസിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ഇന്റര്‍ മയാമി പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ സ്ഥിരീകരണം നടത്തി. താരം പരിശീലനത്തിനു കഴിഞ്ഞ ദിവസം ഇറങ്ങി.

1പരിക്ക്, വിശ്രമം

ഇന്‍റര്‍ മയാമിക്കായി കളത്തില്‍

ഇന്‍റര്‍ മയാമിക്കായി കളത്തില്‍

എക്സ്

പരിക്കേറ്റ് ചികിത്സയും വിശ്രമവും കഴിഞ്ഞാണ് മെസി മടങ്ങി വരുന്നത്. എംഎല്‍എസില്‍ താരം ഇന്റര്‍ മയാമിക്ക് കളിക്കാനിറങ്ങും.

2രണ്ട് മാസം പുറത്ത്

ഇന്‍റര്‍ മയാമിക്കായി പരിശീലനത്തിനു ഇറങ്ങിയപ്പോള്‍

ഇന്‍റര്‍ മയാമിക്കായി പരിശീലനത്തിനു ഇറങ്ങിയപ്പോള്‍

എക്സ്

രണ്ട് മാസത്തോളമാണ് മെസി കളത്തിനു പുറത്തിരുന്നത്. കാലിനു ഏറ്റ പരിക്കാണ് ഇതിഹാസ താരത്തിനു വിനയായി മാറിയത്.

3മടക്കം മത്സരത്തിനിടെ

അര്‍ജന്‍റീനയ്ക്കായി കളത്തില്‍

അര്‍ജന്‍റീനയ്ക്കായി കളത്തില്‍

ഫെയ്സ്ബുക്ക്

ജൂലൈ 14നു നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തിനിടെ വലത് കണങ്കാലിനാണ് മെസിക്ക് പരിക്കേറ്റത്. പൊട്ടിക്കരഞ്ഞാണ് താരം കളം വിട്ടത്.

4നഷ്ടം

ഇന്‍റര്‍ മയാമി ജേഴ്സിയില്‍

ഇന്‍റര്‍ മയാമി ജേഴ്സിയില്‍

എക്സ്

എംഎല്‍എസില്‍ ഇന്റര്‍ മയാമിയുടെ എട്ട് മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും നഷ്ടമായി.

5അര്‍ജന്റീന തോറ്റു

കോപ്പ അമേരിക്ക കിരീടവുമായി

കോപ്പ അമേരിക്ക കിരീടവുമായി

ഫെയ്സ്ബുക്ക്

മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊളംബിയയോടു പരാജയപ്പെട്ടു. ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീന ഒരു തോല്‍വി വഴങ്ങുന്നത്. 2-1നായിരുന്നു തോല്‍വി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now