
ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി
ചരിത്രനേട്ടത്തിന്റെ സന്തോഷം കൊണ്ടാണ് അദ്ദേഹം കരഞ്ഞതെന്നായിരന്നു എല്ലാവരും കരുതിയതെങ്കില്‍ ഫുടബോളിന് പുറത്തുള്ള വ്യക്തിപരമായ കാരണങ്ങളാണ് തന്റെ കണ്ണീരിന് പിന്നിലെന്ന് മെസി പറഞ്ഞു

മൈതാനത്ത് മെസിയെന്ന മാന്ത്രികന് തീര്‍ത്ത കാല്‍വിരുതില്‍ മതിമറന്നിരിക്കുകയാണ് ഫുട്ബോള്‍ ലോകം. മത്സരത്തില്‍ ആദ്യഗോള്‍ നേടിയതിന് പിന്നാലെ മെസി പൊട്ടിക്കരഞ്ഞു. തീവ്രമായ വൈകാരിക ബുദ്ധിമുട്ടുകള്‍ കാരണമാണ് താന്‍ കരഞ്ഞതെന്ന് മെസി മത്സരശേഷം വെളിപ്പെടുത്തി. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളോടെ ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ജര്‍മന്‍ താരം ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തതിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍.
ചരിത്രനേട്ടത്തിന്റെ സന്തോഷം കൊണ്ടാണ് അദ്ദേഹം കരഞ്ഞതെന്നായിരന്നു എല്ലാവരും കരുതിയതെങ്കില്‍ ഫുടബോളിന് പുറത്തുള്ള വ്യക്തിപരമായ കാരണങ്ങളാണ് തന്റെ കണ്ണീരിന് പിന്നിലെന്ന് മെസി പറഞ്ഞു. 'കഠിനമായ, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. അതാണ് കരഞ്ഞുപോയത്. ഫുട്ബോളുമായി ആ കരച്ചിലിന് ബന്ധമില്ല' മിശിഹ പറഞ്ഞു. അതേസമയം, എന്താണ് തന്റെ മനസിനെ ഉലച്ച് കളഞ്ഞതെന്ന് വെളിപ്പെടുത്താന്‍ താരം തയാറായില്ല. വിഷമകരമായ സമയത്തും ടീമൊന്നടങ്കം തനിക്കൊപ്പം നിന്നുവെന്നും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീമൊന്നടങ്കം പരിശ്രമിച്ചു. അവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു'- മെസി പറഞ്ഞു.
Messi cried after he scored, itâs our last World Cup journey together ððpic.twitter.com/WdxM9ti2ym
— Anabellaðâ¤ï¸ (@AnabellaMarvy) June 17, 2026
അര്‍ജന്റീന ടീമുമൊത്തുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുന്നുവെന്നും എല്ലാം ആഗ്രഹിച്ചത് പോലെ നടക്കുന്നുവെന്നതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുവെന്നതും ഇരട്ടിമധുരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മെസിയെ കുറിച്ച് ഞാനെന്ത് പറയാന്‍, എനിക്ക് വാക്കുകളില്ല, പകരം വയ്ക്കാനില്ലാത്തവനാണ്' എന്നായിരുന്നു കോച്ച് സ്കലോണിയുടെ വാക്കുകള്‍. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ അദ്യജയം.
ഈ ഒരൊറ്റ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് മെസി തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. ഈ ഹാട്രിക്കോടെ രാജ്യാന്തര തലത്തില്‍ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 120 ആയി ഉയര്‍ന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 143 ഗോളുകള്‍ എന്ന റെക്കോര്‍ഡിലേക്ക് അദ്ദേഹം കൂടുതല്‍ അടുക്കുകയും ചെയ്തിരിക്കുന്നു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Lionel Messi reveals reason behind tears on record World Cup night: I went through difficult days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




