റിസ്വാനും മറ്റൊരു മലയാളി താരമായ ബേസിലുമാണ്‌ ക്രീസില്‍ മലയാളത്തില്‍ സംസാരിച്ചത്

സി പി റിസ്വാന്‍/ഫോട്ടോ:ട്വിറ്റര്‍
Last Updated :20 January 2024, 9:08 am IST

News Now

ഗീലോങ്: ട്വന്റി20 ലോകകപ്പില്‍ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരം എന്ന നേട്ടമാണ് യുഎഇ താരം സി പി റിസ്വാന്‍ തന്റെ പേരില്‍ ചേര്‍ത്തത്. നമീബിയയെ തോല്‍പ്പിച്ച് റിസ്വാന്റെ യുഎഇ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. ഈ മത്സരത്തില്‍ ക്രീസില്‍ നിന്നുള്ള മലയാളി താരങ്ങളുടെ സംസാരമാണ് ഇപ്പോള്‍ വൈറലാവുന്നത്. 

റിസ്വാനും മറ്റൊരു മലയാളി താരമായ ബേസിലുമാണ്‌ ക്രീസില്‍ മലയാളത്തില്‍ സംസാരിച്ചത്. നമീബിയയുടെ ഡേവിഡ് വീസ് ബൗള്‍ ചെയ്യുമ്പോഴാണ് സംഭവം. നീ ഓന്റെ ഫീല്‍ഡ് നോക്ക്, കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ എന്നാണ് റിസ്വാന്‍ ബേസിലിനോട് പറയുന്നത്. 

നമീബിയയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് യുഎഇ ട്വന്റി20 ലോകകപ്പിലെ തന്റെ ആദ്യ ജയം തൊട്ടത്. യുഎഇ മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന നമീബിയക്ക് 141 റണ്‍സ് ആണ് എടുക്കാനായത്. സിപി റിസ്വാന്‍ 29 പന്തില്‍ നിന്ന് 43 റണ്‍സ് നേടി. ബേസില്‍ ഹമീദ് 14 പന്തില്‍ നിന്ന് 25 റണ്‍സും എടുത്തു. 

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates