15 കോടിയുമായി കെഎൽ രഹുൽ ലഖ്നൗ ടീമിൽ; ഹർദ്ദിക് പാണ്ഡ്യയും റാഷിദ് ഖാനും അഹമ്മദാബാദിൽ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST

News Now

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീം കെഎൽ രാഹുലിനെ ടീമിലെത്തിച്ചു. 15 രൂപ മുടക്കിയാണ് രാഹുലിനെ ടീം സ്വന്തമാക്കിയത്. രണ്ടാമത്തെ പുതിയ ടീമായ അഹമ്മദാബാദ് ടീം മുൻ മുംബൈ ഇന്ത്യൻസ് താരം ഹർദ്ദിക് പാണ്ഡ്യയേയും ഇതേ തുകയ്ക്ക് ടീമിലെത്തിച്ചു. രാഹുലും ഹർദ്ദികും ഈ ടീമുകളുടെ നായകൻമാരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

സൺറൈസേഴ്സ് താരമായിരുന്ന റാഷിദ് ഖാനേയും അഹമ്മദാബാദ് 15 കോടിയ്ക്ക് സ്വന്തമാക്കി. കൊൽക്കത്തയുടെ ശുഭ്മാൻ ​ഗില്ലിനെ അഹമ്മദാബാദ് ഏഴ് കോടിയ്ക്ക് ടീമിലെത്തിച്ചു. രാഹുലിനൊപ്പം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, ലെഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവരെയും ലഖ്നൗ ടീം പാളയത്തിലെത്തിച്ചു. മെഗാ ലേലത്തിനു മുമ്പ് മൂന്ന് താരങ്ങളെ ടീമുകൾക്ക് തിരഞ്ഞെടുക്കാം.

രാഹുലിന് 15 കോടി മുടക്കുമ്പോൾ സ്റ്റോയിനിസിന് 11 കോടിയും ബിഷ്ണോയിക്ക് നാല് കോടിയുമാണ് മുടക്കുക. അടുത്ത മാസം ബം​ഗളൂരുവിൽ നടക്കുന്ന മെഗാ ലേലത്തിൽ ലഖ്നൗ ടീമിന് 60 കോടി ബാക്കിയുണ്ടാകും.