
'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!
ലോകകപ്പിനു തൊട്ടുമുന്‍പ് അര്‍ജന്റീന- സ്‌പെയിന്‍ ക്ലാസിക്ക് പോരാട്ടം

ദോഹ: 2024ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനയും 2024ലെ യൂറോ കപ്പ് നേടിയ സ്‌പെയിനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടം ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍. 2026 മാര്‍ച്ച് 27നാണ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. ലോകകപ്പിനു തൊട്ടുമുന്‍പാണ് ക്ലാസിക്ക് പോരാട്ടത്തിനു അരങ്ങുണരുന്നത്. ഖത്തർ ഫുട്ബോൾ അധികൃതരാണ് ഫൈനലിസിമ പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചത്.
ലയണല്‍ മെസിയും സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ഈ പോരാട്ടം ആവേശത്തിലാക്കുന്നത്. 2022ല്‍ മെസി ആദ്യമായും 36 വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജന്റീനയും ലോക ചാംപ്യന്‍മാരായ മണ്ണാണ് ലുസൈലിലേത് എന്നതും ആരാധകര്‍ക്ക് വൈകാരികത സമ്മാനിക്കുന്നു.
ഫൈനലിസിമ പോരാട്ടം 90 മിനിറ്റ് മാത്രമായിരിക്കും. പോരാട്ടം സമനിലയില്‍ അവസാനിച്ചാല്‍ എക്‌സ്ട്രാ ടൈം ഉണ്ടാകില്ല. വിജയിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരിക്കും നിര്‍ണയിക്കുക.
ഇംഗ്ലണ്ടിനെ 2-1നു ഫൈനലില്‍ വീഴ്ത്തിയാണ് സ്‌പെയിന്‍ 2024ലെ യൂറോ കപ്പ് ഉയര്‍ത്തിയത്. കൊളംബിയയെ 1-0ത്തിനു തകര്‍ത്താണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയത്.
നിലവിലെ ഫൈനലിസിമ ചാംപ്യന്‍മാരാണ് അര്‍ജന്റീന. ഇറ്റലിയെ വീഴ്ത്തിയാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. അര്‍ജന്റീനയുടെ രണ്ടാം കിരീടമാണിത്. നേരത്തെ 1993ല്‍ ഡെന്‍മാര്‍കിനെ വീഴ്ത്തിയാണ് അവര്‍ കന്നി കിരീടം സ്വന്തമാക്കിയത്. ഫ്രാന്‍സാണ് പ്രഥമ ചാംപ്യന്‍മാര്‍. 1985ല്‍ അവര്‍ യുറുഗ്വെയെ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇടവേളകളില്‍ മാത്രം നടന്ന ഈ രണ്ട് പോരാട്ടങ്ങള്‍ക്കു ശേഷം 2022 മുതല്‍ വന്‍കര ചാംപ്യന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടം സ്ഥിരമായി നടത്താന്‍ തീരുമാനിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Qatar will host the men's Finalissima 2026 at the iconic Lusail Stadium on March 27, 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചു

മൊബൈല്‍ കണക്ഷന്; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?


