
മലയാളി താരം ജാബിര്‍ പുറത്ത്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫിനിഷ് ചെയ്തത് ഏറ്റവും ഒടുവില്‍
50.77 എന്ന സമയത്തില്‍ ഫിനിഷ് ചെയ്തതോടെയാണ് ജാബിറിന്റെ ഒളിംപിക്സ് സ്വപ്നങ്ങള്‍ അവസാനിച്ചത്

ടോക്യോ: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിറിന് ഫിനിഷ് ചെയ്യാനായത്.
50.77 എന്ന സമയത്തില്‍ ഫിനിഷ് ചെയ്തതോടെയാണ് ജാബിറിന്റെ ഒളിംപിക്സ് സ്വപ്നങ്ങള്‍ അവസാനിച്ചത്. പ്രതീക്ഷിച്ചിരുന്നത് പോലെ അമേരിക്കയുടെ ബെഞ്ചമിന്‍ ആണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. ഹീറ്റ്സില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
പാട്യാലയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.78 സമയത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ജാബിര്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ജാബിര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


