
News Now
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

യൂജിന്: ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് മലയാളി താരം എല്ദോസ് പോള് ട്രിപ്പിള് ജംപില് ഫൈനലില്. ഗ്രൂപ്പ് എയില് തന്റെ രണ്ടാം ശ്രമത്തില് 16.68 മീറ്റര് ചാടിയാണ് എല്ദോസ് പോള് ഫൈനല് ഉറപ്പിച്ചത്.
ആദ്യ ശ്രമത്തില് 16.12 മീറ്ററാണ് എല്ദോസ് പോളിന് കണ്ടെത്താനായത്. ആദ്യ ശ്രമം കഴിഞ്ഞപ്പോള് ഗ്രൂപ്പ് എയില് എട്ടാം സ്ഥാനത്തായിരുന്നു എല്ദോസ്. എന്നാല് രണ്ടാം ശ്രമത്തില് 16.68 കണ്ടെത്താനായത് തുണയായി. മൂന്നാം ശ്രമത്തില് 16.34 ആണ് എല്ദോസ് പോള് ചാടിയത്.
എല്ദോസ് പോളിനൊപ്പം പ്രവീണ് ചിത്രവെല്ലും ട്രിപ്പിള് ജംപില് ഇന്ത്യക്കായി മത്സരിച്ചിരുന്നു. എന്നാല് ഫൈനലിലെത്താന് താരത്തിനായില്ല. ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രക്ക് ഒപ്പം രോഹിത് യാദവും ഫൈനലില് കടന്നു.
Now this is special folks!
â India_AllSports (@India_AllSports) July 22, 2022
Eldhose Paul creates history by becoming first ever Indian athlete to reach Final of Triple Jump event at World Championships.
With 16.68m, Eldhose finished 12th in Qualification (Top 12 qualify).
Final on Sunday at 0630 hrs IST #WCHOregon22 pic.twitter.com/W0JoHRcVD6
ജാവലിന് ത്രോ ഗ്രൂപ്പ് ബിയില് ആദ്യ ശ്രമത്തില് 80.42 മീറ്റര് ആണ് രോഹിത് യാദവ് കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില് കണ്ടെത്തിയത് 77.32 മീറ്ററാണ്. എന്നാല് ആദ്യ ത്രോയിലെ 80.42 മീറ്ററിന്റെ ബലത്തില് ടോപ് 12ല് ഉള്പ്പെട്ടതോടെ രോഹിത് യാദവും ഫൈനലില് കടന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

