
കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു
ആസ്റ്റന്‍ വില്ലയെ വില്ല പാര്‍ക്കില്‍ ഞെട്ടിച്ച് ബ്രെന്‍ഡ്ഫോര്‍ഡ്

ലണ്ടന്‍: മൈക്കല്‍ കാരിക്ക് പരിശീലക സ്ഥാനമേറ്റ ശേഷം തുടരെ മൂന്നാം പോരാട്ടത്തിലും ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ അവര്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ചെല്‍സി വിജയം സ്വന്തമാക്കി. അവര്‍ വെസ്റ്റ് ഹാമിനെ വീഴ്ത്തി. അതേസമയം മൂന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ആസ്റ്റന്‍ വില്ലയ്ക്ക് അപ്രതീക്ഷിത ഷോക്കേറ്റു. അവരെ ബ്രെന്‍ഡ്ഫോര്‍ഡ് അട്ടിമറിച്ചു. സ്വന്തം തട്ടകമായ വില്ല പാര്‍ക്കിലാണ് ഉനായ് എംറിയുടെ ആസ്റ്റന്‍ വില്ല പരാജയം അറിഞ്ഞത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ഫുള്‍ഹാം
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു കയറിയത്. ആവേശപ്പോരാട്ടത്തിന്റെ അവസാന ഇഞ്ച്വറി സമയത്ത് ഫുള്‍ഹാം സമനില പിടിച്ചിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ യുനൈറ്റഡ് ഗോള്‍ നേടി മത്സരം ജയിക്കുകയായിരുന്നു.
19ാം മിനിറ്റില്‍ കാസെമിറോയാണ് യുനൈറ്റഡിനു ലീഡ് സമ്മാനിച്ചത്. 56ാം മിനിറ്റില്‍ മത്യാസ് കുന്യ ലീഡുയര്‍ത്തി. എന്നാല്‍ 85ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി റൗള്‍ ജിമനെസ് ഫുള്‍ഹാമിനു ആദ്യ ഗോള്‍ സമ്മാനിച്ചു ലീഡ് കുറച്ചു. 90 മിനിറ്റ് കഴിഞ്ഞ ഇഞ്ച്വറി സമയത്തിന്റെ ഒന്നാം മിനിറ്റില്‍ കെവിന് സമനിലയും ഒരുക്കി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്കോ പന്ത് ഫുള്‍ഹാം വലയിലേക്ക് വീണ്ടും കയറ്റി മാഞ്ചസ്റ്ററിന്റെ വിജയക്കുതിപ്പ് വിടാതെ കാത്തു. ജയത്തോടെ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാലാം സ്ഥാനത്ത് നില്ക്കുന്നു.
ചെല്‍സി- വെസ്റ്റ് ഹാം
പുതിയ പരിശീലകന് ലിയാം റൊസിനിയറിന്റെ കീഴില്‍ ചെല്‍സിയും തുടരെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി. വെസ്റ്റ് ഹാമിനെതിരെ 3-2നാണ് അവരും സ്വന്തം തട്ടകത്തില്‍ ജയിച്ചു കയറിയത്. രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സി ഗംഭീരമായി തിരിച്ചെത്തിയത്.
ഏഴാം മിനിറ്റില്‍ ജറോഡ് ബൗനിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. 36ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമര്വിലിലൂടെ അവര്‍ ലീഡും ഉയര്‍ത്തി. രണ്ടാം പകുതിക്കു ശേഷമാണ് ചെല്‍സി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. 57ാം മിനിറ്റില്‍ ജാവോ പെഡ്രോ, 70ാം മിനിറ്റില്‍ കുക്കുറേയ എന്നിവരുടെ ഗോളുകള്‍ അവര്‍ക്ക് സമനില സമ്മാനിച്ചു. ഒടുവില്‍ 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയം രണ്ടാം മിനിറ്റില്‍ എത്തിയപ്പോള്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിക്ക് ജയ ഗോളും ഒരുക്കി. ജയത്തോടെ അവര്‍ അഞ്ചാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു.
ആസ്റ്റന്‍ വില്ല- ബ്രെന്‍ഡ്ഫോര്‍ഡ്
ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് കെവിന് ഷാഡെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രെന്‍ഡ്ഫോര്‍ഡ് പ്രതിരോധം ഇളക്കാന്‍ ആസ്റ്റന്‍ വില്ലയ്ക്ക് സാധിച്ചില്ല. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ആസ്റ്റന്‍ വില്ല സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ തോല്‍വി അറിഞ്ഞത്.
പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് ബ്രെന്‍ഡ്ഫോര്‍ഡ് അവര്‍ക്ക് ജയിക്കാന്‍ ആവശ്യമായ ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലാണ് ബ്രെന്‍ഡ്ഫോര്‍ഡ് വില്ല വല ചലിപ്പിച്ചത്. ലക്ഷ്യത്തിലേക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് അവര്‍ തൊടുത്തത്. അത് ഗോളാക്കി ശേഷിച്ച സമയം മുഴുവന്‍ പ്രതിരോധിച്ച് കളിച്ചതോടെ വില്ല പെട്ടുപോയി.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
man united vs fulham, english premier league: manchester united's winning start to life under Michael Carrick continued
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




