
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മാഞ്ചസ്റ്റര്: ഏഴാം നമ്പര് ജേഴ്സി ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് നല്കി മാഞ്ചസ്റ്റര് യുനൈറ്റഡ്. എഡിസന് കവാനിയാണ് മാഞ്ചസ്റ്റര് യുനൈറ്റഡില് ഏഴാം നമ്പര് ജേഴ്സിയില് കളിച്ചു വന്നിരുന്നത്.
ഞായറാഴ്ച നടന്ന വോള്വര്ഹാംപ്ടണ് വാന്ഡറേഴ്സിന് എതിരായ കളിയിലും കവാനി ഏഴാം നമ്പര് ജേഴ്സിയിലാണ് കളിച്ചത്. എന്നാല് ഏഴാം നമ്പര് ജേഴ്സി ക്രിസ്റ്റ്യാനോയ്ക്ക് നല്കിയതോടെ 21ാം നമ്പര് ജേഴ്സിയാവും കവാനി അണിയുക. ഡാനിയല് ജെയിംസ് ആയിരുന്നു യുനൈറ്റഡില് 21ാം നമ്പര് ജേഴ്സി അണിഞ്ഞിരുന്നത്. എന്നാല് ലീഡ്സിലേക്ക് ജെയിംസ് പോയതോടെ ഉറുഗ്വേയ്ക്കായി താന് അണിയുന്ന 21ാം നമ്പര് കവാനി തെരഞ്ഞെടുത്തു.
A mark of the man @ECavaniOfficial @Cristiano#MUFC
â Manchester United (@ManUtd) September 2, 2021
കവാനിയെ ഗ്രൗണ്ടിന് പുറത്തേക്ക് നടക്കാന് സഹായിക്കുന്ന ക്രിസ്റ്റ്യാനോയുടെ ഫോട്ടോ പങ്കുവെച്ചാണ് ജേഴ്സി നമ്പറിലെ മാറ്റം മാഞ്ചസ്റ്റര് യുനൈറ്റഡ് പ്രഖ്യാപിച്ചത്. ഏഴാം നമ്പര് ജേഴ്സി വീണ്ടും അണിയാനാവുമോ എന്ന് എനിക്ക് ഉറപ്പുണ്ടായില്ല. ഒരുപാട് നന്ദി എന്നാണ് ഏഴാം നമ്പര് ജേഴ്സി തിരികെ നല്കിയതില് കവാനിയോട് ക്രിസ്റ്റിയാനോ പറയുന്നത്.
മാഞ്ചസ്റ്റര് യുനൈറ്റഡില് നിന്ന് റയലിലേക്ക് ചേക്കേറിയ സമയം ഒരു സീസണില് 9ാം നമ്പര് ജേഴ്സിയുമായാണ് ക്രിസ്റ്റ്യാനോ കളിച്ചത്. റയല് ഇതിഹാസം ഗോണ്സാലസ് ഏഴാം നമ്പര് ജേഴ്സിയില് കളിച്ചതോടെയായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


