
'അമ്പോ... എന്തൊരു ക്യാച്ച്, മിന്നൽ പാണ്ഡെ'; തലയിൽ കൈവെച്ചു കാർത്തിക്, ഞെട്ടിത്തരിച്ച് വിരാട് (വിഡിയോ)
ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് താരത്തിന് നൽകണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.

റായ്പുർ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത താരം മനീഷ് പാണ്ഡെയെടുത്ത ഒരു ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊൽക്കത്ത ഉയർത്തിയ 193 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗളുരു താരം ടിം ഡേവിഡിന്റെ ക്യാച്ച് ആണ് മനീഷ് എടുത്തത്. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് താരത്തിന് നൽകണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.
മത്സരത്തിന്റെ 17-മത്തെ ഓവറിലാണ് സംഭവം. കാർത്തിക് ത്യാഗി എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് കട്ട് ചെയ്ത് റൺ കണ്ടെത്താൻ ടിം ഡേവിഡ് ശ്രമിച്ചു. എന്നാൽ ഡേവിഡിന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന് പൊങ്ങി. ബാക്ക്‌വേഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന മനീഷ് പാണ്ഡെ ഡൈവ് ചെയ്ത് ആ പന്ത് പിടിച്ചെടുക്കുക ആയിരുന്നു. സെക്കൻഡുകൾ മാത്രമാണ് ക്യാച്ച് എടുക്കാനായി മനീഷ് പാണ്ഡെയ്ക്ക് ലഭിച്ചത്.
ðð¨ ðð© ð ððð§ð? ðð¨ ðð© ð ð¥ð¡ðð£ð? ðð©'ð¨ ððð£ðð¨ð ððð£ððð® âï¸#ManishPandey catches a blinder to dismiss #TimDavid ð¤¯#TATAIPL Race To Playoffs 2026 â¡ï¸ #RCBvKKR | LIVE NOW ðhttps://t.co/9SHVzm41aO pic.twitter.com/uwWo8hx3Vm
— Star Sports (@StarSportsIndia) May 13, 2026
മനീഷ് പാണ്ഡെയുടെ പ്രകടനം കണ്ട് പന്തെറിഞ്ഞ കാർത്തിക് ത്യാഗി തലയിൽ കൈവച്ച് നിന്നു. നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും ഈ ക്യാച്ച് കണ്ടു ഞെട്ടിപ്പോയി.
പിന്നീട്, കോഹ്ലി നേരിട്ട് എത്തി പാണ്ഡെയെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അതേ സമയം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Manish Pandey’s Stunning Catch Stuns Cricket World in KKR vs RCB Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




