'കോഹ്‌ലിയുടെ വെടിക്കെട്ട് സെഞ്ച്വറി'; കൊൽക്കത്തയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗളുരു, പട്ടികയിൽ ഒന്നാമത്

കോഹ്‌ലിയും പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

RCB
Kohli’s Unbeaten Ton Takes RCB to the Top of the IPL Table.ipl/x
Edited by :JOICE MON D L
Last Updated :14 മേയ് 2026, 6:42 am IST

റായ്പുർ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റ് വിജയം. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. 60 പന്തിൽ പുറത്താകാതെ 105 റൺസ് ആണ് താരം അടിച്ചെടുത്തത്. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നമത് എത്തി.

ടോസ് നേടിയ ബംഗളുരു കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. തുടക്കം മുതൽ ആർസിബി ബൗളർമാരെ കടന്നാക്രമിക്കുക ആയിരുന്നു കൊൽക്കത്തയുടെ ബാറ്റർമാർ.  അംഗ്കൃഷ് രഘുവംശി 46 പന്തിൽ 71 റൺസും, റിങ്കു സിങ് 49 റൺസും ഗ്രീൻ 32 റൺസും നേടി ടീമിന് മികച്ച സ്കോർ സമ്മാനിച്ചു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത്.

മറുപടി ബാറ്റിങിനിറങ്ങിയ ആർസിബിയും വിട്ടു കൊടുത്തില്ല. 15 റൺസ് എടുത്ത് ഓപ്പണർ ജേക്കബ് ബെതേൽ പുറത്തായതിന് പിന്നാലെ കളത്തിലെത്തിയ ദേവ്ദത്ത് പടിക്കൽ മത്സരം ബംഗളുരുവിലെ വഴിക്കാക്കി. കോഹ്‌ലിയും പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. തുടർന്ന് 58 പന്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുക ആയിരുന്നു. കൊൽക്കത്തയ്ക്കായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

News Now

Summary

Kohli’s Unbeaten Ton Takes RCB to the Top of the IPL Table.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics