
മേരിയുടെ ആ സ്വപ്നം പൊലിഞ്ഞു; ഒളിംപിക്സ് ബോക്സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഇന്ത്യയ്ക്ക് നിരാശ
മേരിയുടെ ആ സ്വപ്നം പൊലിഞ്ഞു; ഒളിംപിക്സ് ബോക്സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഇന്ത്യയ്ക്ക് നിരാശ
ടോക്യോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്സിങ് താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 51 കിലോഗ്രാം ഫ്ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.
ഒന്നാം റൗണ്ടില്‍ 1-4ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 3-2നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി.
2012 ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടിയ മേരി കോം ആറ് വട്ടം ലോക ചാമ്പ്യയായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല.
നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്ലിന ബോര്‍ഗോഹെയ്നും ബോക്സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


