10 വേദികളിലായാണ് പോരാട്ടങ്ങള്‍. 46 ദിവസമാണ് ടൂര്‍ണമെന്റ്. നവംബര്‍ 15, 16 തീയതികളിലാണ് സെമി. 19ന് ഫൈനലും അരങ്ങേറും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:22 am IST

News Now

ദുബൈ: ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കി ഐസിസി. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങള്‍. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഒക്ടോബര്‍ 15നാണ് ലോകകപ്പ് ബ്ലോക്ക്ബസ്റ്റര്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. 

10 വേദികളിലായാണ് പോരാട്ടങ്ങള്‍. 46 ദിവസമാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന പോരാട്ടവും ഫൈനല്‍ പോരാട്ടവും അഹമ്മദാബാദിലാണ്. സെമി പോരാട്ടങ്ങള്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി അരങ്ങേറും. നവംബര്‍ 15, 16 തീയതികളിലാണ് സെമി. 19ന് ഫൈനലും അരങ്ങേറും. 

Story image

ഇന്ത്യന്‍ പോരാട്ടം

ഇന്ത്യയുടെ ആദ്യ പോരാട്ടം ഓസ്‌ട്രേലിയക്കെതിരെയാണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം. 15നു പാകിസ്ഥാനുമായും 19ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. പുനെയിലാണ് ഈ പോരാട്ടം. 22ന് ന്യൂസിലന്‍ഡുമായുള്ള മത്സരം. ധരംശാലയിലാണ് ഈ മത്സരം. 29ന് ഇംഗ്ലണ്ടുമായാണ് പിന്നീട് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലഖ്‌നൗവിലാണ് ഈ പോരാട്ടം. 

നവംബര്‍ രണ്ടിന് യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന ടീമുമായി ഇന്ത്യ കളിക്കും. മുംബൈയില്‍ വച്ചാണ് പോരാട്ടം. ദക്ഷിണാഫ്രിക്ക- ഇന്ത്യ മത്സരം നവംബര്‍ അഞ്ചിനാണ്. കൊല്‍ക്കത്തയാണ് വേദി. യോഗ്യതാ പോരാട്ടം ജയിച്ചെത്തുന്ന രണ്ടാമത്തെ ടീമുമായാണ് ഇന്ത്യയുടെ ആദ്യ ഘട്ടത്തിലെ അവസാന മത്സരം. ബംഗളൂരുവാണ് വേദി.

തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങള്‍ അരങ്ങേറും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates