
'റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കും'; ഹെയ്ഡന്റെ വെല്ലുവിളിയില്‍ പ്രതികരിച്ച് മകള്‍
ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിട്ടില്ല

മെല്‍ബണ്‍: ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ജോ റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ പൂര്‍ണ നഗ്നനായി നടക്കുമെന്നും മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്. 'ഓള് ഓവര്‍ ബാര്‍ ദ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റിലായിരുന്നു ഹെയ്ഡന്റെ ചാലഞ്ച്.
ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിട്ടില്ല.എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് താരമായ ജോ റൂട്ട് സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടുമെന്നാണ് ഹെയ്ഡന്റെ പ്രവചനം.
ഓസീസിനെതിരെ ഒന്‍പത് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരത്തിന്റെ ഓസീസിനെതിരെയുള്ള മികച്ച സ്കോര്‍ 89 ആണ്.2021നു ശേഷം കളിച്ച 61 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 22 സെഞ്ചറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 262 ആണ് ഉയര്‍ന്ന സ്കോര്‍ ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഒന്‍പത് ഇന്നിങ്സുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ചറിയും ഉള്‍പ്പടെ 537 റണ്‍സ് റൂട്ട് അടിച്ചുകൂട്ടി.
ഹെയ്ഡന്റെ വെല്ലുവിളി സമൂഹമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയാണ്. ഹെയ്ഡന്റെ മകളും കമന്റേറ്ററുമായ ഗ്രേസ് ഹെയ്ഡനും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'ജോ റൂട്ട്, ദയവായി സെഞ്ച്വറി നേടുക' എന്നാണ് ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Matthew hayden to walk nude daughter grace makes plea to Joe Root
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


