
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

പാരിസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ചു പൊതുവേദിയില്‍ പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് ഫുട്‌ബോള്‍ താരവും 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോകകപ്പ് വിജയത്തിലേക്കും 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്കും നയിച്ച യുവ താരം കിലിയന്‍ എംബാപ്പെയെ ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം എംബാപ്പെയെ കുറിച്ചു പറഞ്ഞത്. ഫ്രാന്‍സിനേക്കാള്‍ ആരാധകര്‍ എംബാപ്പെക്ക് ഇന്ത്യയിലുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
â ANI (@ANI) July 13, 2023
'ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ സൂപ്പര്‍ ഹിറ്റാണ്. ഫ്രാന്‍സില്‍ അറിയുന്നതിനേക്കാള്‍ അധികം ഇന്ത്യയിലെ ജനങ്ങള്‍ക്ക് എംബാപ്പെയെ അറിയാം'- മോദി പറഞ്ഞു. വലിയ കൈയടിയാണ് മോദിയുടെ ഈ പരാമര്‍ശത്തിനു കിട്ടിയത്.
അതേസമയം എംബാപ്പെയുടെ പേര് പറഞ്ഞപ്പോള്‍ മോദിക്ക് ചെറുതായി തെറ്റുന്നുണ്ട്. എംബാപ്പെ എന്നതിനു പകരം കിലിയന്‍ മാപ്പെ എന്നാണ് മോദി ഫ്രഞ്ച് താരത്തിന്റെ പേര് പറഞ്ഞതു. ഇതു വലിയ ട്രോളായും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



