
ഒടുവില്‍ ജയിച്ച് വെസ്റ്റ് ഇന്‍ഡീസ്; 6 വിക്കറ്റ് പിഴുത് മക്കോയ്; ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി
ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസ്
സെന്റ് കിറ്റ്‌സ്: ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസ്. അഞ്ച് വിക്കറ്റിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ഇന്ത്യ മുന്‍പില്‍ വെച്ച 139 റണ്‍സ് നാല് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡിസ് മറികടന്നു.
4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് പിഴുത മകോയ് ആണ് വിജയ ശില്‍പി. 68 റണ്‍സ് നേടി ഓപ്പണര്‍ ബ്രണ്ടന്‍ കിങ് വിന്‍ഡിസിന്റെ ജയം എളുപ്പമാക്കി. ഡെവോണ്‍ തോമസ് 19 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിന് മാത്രമാണ് വിക്കറ്റ് വീഴ്ത്താനാവാതിരുന്നത്. ബാക്കി അഞ്ച് ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
#TeamIndia put up a solid fight but it was the West Indies who won the second #WIvIND T20I.
â BCCI (@BCCI) August 1, 2022
We will look to bounce back in the third T20I.
Scorecard https://t.co/C7ggEOTWOe pic.twitter.com/OnWLKEBiov
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. പിന്നാലെ 17 റണ്‍സിലേക്ക് ടീം സ്‌കോര്‍ എത്തിയപ്പോള്‍ സൂര്യകുമാറും മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡിസ് ബൗളര്‍മാര്‍ ഇന്ത്യന്‍ സ്‌കോര്‍ 138ല്‍ ഒതുക്കി. 31 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



