
News Now
തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ദോഹ: പിഎസ്ജി താരങ്ങള്ക്കൊപ്പം മിഡില് ഈസ്റ്റ് പര്യടനത്തിലാണ് അര്ജന്റൈന് സൂപ്പര് താരം ലയണല് മെസി. ഈ സമയം റോബോട്ടിന് മുന്പില് മെസി മുട്ടുമടക്കിയതില് ട്രോളുമായി നിറയുകയാണ് ക്രിസ്റ്റിയാനോ ആരാധകര്.
ദോഹയിലെ ഒളിംപിക്സ് ആന്ഡ് സ്പോര്ട്സ് മ്യൂസിയത്തില് എത്തിയപ്പോഴാണ് റോബോട്ട് ഗോള്കീപ്പര്ക്ക് മുന്പില് തന്റെ പെനാല്റ്റി മികവ് കാണിക്കാന് മെസി എത്തിയത്. എന്നാല് ഗോള് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് എത്തിക്കാനുള്ള മെസിയുടെ ശ്രമം റോബോ ഗോളി തടഞ്ഞു.
മെസിയുടെ പെനാല്റ്റി നഷ്ടം ചുറ്റുമുള്ളവരേയും നിശബ്ദരാക്കി. എന്നാല് സഹതാരങ്ങള്ക്കൊപ്പം ചിരിച്ച് തള്ളുകയാണ് മെസി ചെയ്തത്. എന്നാല് റോബോട്ടിന് മുന്പില് പെനാല്റ്റി നഷ്ടമായത് മെസിയുടെ സമയം അവസാനിച്ചു എന്ന് തെളിയിക്കുന്നു എന്നുള്പ്പെടെയുള്ള കമന്റുകളാണ് ആരാധകരില് നിന്ന് വരുന്നത്.
പിഎസ്ജിയിലേക്ക് എത്തിയതിന് പിന്നാലെ തന്റെ ഗോള് സ്കോറിങ് മികവിലേക്ക് സൂപ്പര് താരത്തിന് എത്താനാവാത്തത് വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ചാമ്പ്യന്സ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് പിഎസ്ജിയെ എത്തിക്കാന് മെസിക്കും കഴിയാതെ വന്നതോടെ രൂക്ഷമായാണ് ആരാധകര് പ്രതികരിച്ചത്.
This humble robot reminded us:
â NHUEL (@RealGOA7) May 18, 2022
Why Messi fans slander penalties, especially when they are Ronaldo's; inventing the nickname 'Penaldo'.
Why in the same year, Messi lost a Copa America final, & Ronaldo won a UCL final.
Why Messi didn't win +1 UCL in the last 11 years.
Thanks pic.twitter.com/rqK2szcWG5
Pessi is finished!!!!! https://t.co/X9mb7vLDx5
â Idris Jalal (@santan3hrs) May 19, 2022
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


