
മെസി ഫ്രഞ്ച് ലീഗിലേക്ക്? പുതിയ തട്ടകം പിഎസ്ജിയെന്ന് ഉറപ്പിച്ച് റിപ്പോര്‍ട്ടുകള്‍
പിഎസ്ജി ഉടമ എമിര്‍ ഓഫ് ഖത്തറിന്റെ സഹോദരനാണ് മെസി പിഎസ്ജിയിലേക്ക് വരുന്നു എന്ന് ഉറപ്പിച്ചതായി സ്ഥിരീകരിച്ചത്
പാരിസ്: ബാഴ്സയോട് വിടപറഞ്ഞ മെസിയുമായി കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പിഎസ്ജി. പിഎസ്ജി ഉടമ എമിര്‍ ഓഫ് ഖത്തറിന്റെ സഹോദരനാണ് മെസി പിഎസ്ജിയിലേക്ക് വരുന്നു എന്ന് ഉറപ്പിച്ചതായി സ്ഥിരീകരിച്ചത്.
എന്നാല്‍ ഇക്കാര്യം പിഎസ്ജി നിഷേധിച്ചതായി ഗോള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്സ വ്യക്തമാക്കിയതിന് പിന്നാലെ തന്നെ പിഎസ്ജിയിലേക്ക് താരം ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങളാണ് ശക്തം.
കരാര്‍ സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മില്‍ ഒരു തരത്തിലുമുള്ള ധാരണയിലും എത്തിയിട്ടില്ലെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ചകള്‍ അവസാനിച്ചതായും പ്രഖ്യാപനം പിന്നീട് ഉണ്ടാവുമെന്നുമാണ് പിഎസ്ജി ഉടമയുടെ സഹോദരന് ട്വിറ്ററില്‍ കുറിച്ചത്.
Negotiations are officially concluded. And announce later #Messi #Paris_Saint_Germain pic.twitter.com/BxlmCfARII
â (@khm_althani) August 6, 2021
കരാര്‍ സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് പറയുമ്പോഴും പിഎസ്ജി ആയിരിക്കും മെസിയുടെ പുതിയ തട്ടകം എന്നാണ് സൂചന. ജാക്ക് ഗ്രീലിഷിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതിന് ശേഷം മെസിക്ക് വേണ്ടി ഇറങ്ങില്ലെന്ന സൂചന മാഞ്ചസ്റ്റര്‍ സിറ്റി നല്കി കഴിഞ്ഞു.
മെസിയെ സ്വന്തമാക്കാനായി എംബാപ്പയെ റയലിലേക്ക് പോവാന്‍ പിഎസ്ജി അനുവദിച്ചേക്കും എന്നും സൂചനയുണ്ട്. ഇതിഹാസ താരത്തിന്റെ പുതിയ തട്ടകം ഏതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍



