
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മുംബൈ: ലഖ്നൗ സൂപ്പര് ജയന്റ്സിന് എതിരായ കളിയില് ബാംഗ്ലൂര് ജയം പിടിച്ചപ്പോള് നാല് വിക്കറ്റാണ് ഹെയ്സല്വുഡ് വീഴ്ത്തിയത്. അമ്പയര്ക്ക് ബിയര് വാങ്ങി നല്കണമെന്നാണ് മത്സര ശേഷം ഹെയ്സല്വുഡിന്റെ തമാശ നിറഞ്ഞ പ്രതികരണം.
ലഖ്നൗ ഇന്നിങ്സിന്റെ 19ാം ഓവറിലെ ആദ്യ ഡെലിവറിയില് അമ്പയര് വൈഡ് വിളിക്കാതിരുന്നത് ചൂണ്ടിയാണ് ഹെയ്സല്വുഡിന്റെ വാക്കുകള്. അമ്പയര് അവിടെ വൈഡ് വിളിക്കാതിരുന്നത് തന്റെ ഭാഗ്യമായി കരുതുന്നു എന്നാണ് ഹെയ്സല്വുഡ് പ്രതികരിച്ചത്.
അമ്പയറിനോട് ഞാന് സംസാരിക്കാന് നിന്നില്ല
ആ സമയം അവിടെ അമ്പയറിനോട് ഞാന് സംസാരിക്കാന് നിന്നില്ല. എത്രയും പെട്ടെന്ന് തന്റെ മാര്ക്കിലേക്ക് മടങ്ങാനാണ് ശ്രമിച്ചത്. അവിടെ അങ്ങനെ ആയത് എന്റെ ഭാഗ്യം. അതിന് ശേഷം അമ്പയര്ക്ക് ഞാനൊരു ബിയര് വാങ്ങിക്കൊടുക്കേണ്ടതാണ്, മത്സരത്തിന് ശേഷം ഹെയ്സല്വുഡ് പറഞ്ഞു.
How on earth is this not wide?
â Diksha (@Delphy06) April 19, 2022
High Time DRS is given to players for these howlers as well#RCBvsLSG #Stoinis pic.twitter.com/FdByUGW9AS
രണ്ട് ഓവറില് ലഖ്നൗവിന് ജയിക്കാന് 33 റണ്സ് വേണ്ടിയിരുന്ന സമയമായിരുന്നു അത്. എന്നാല് 19ാം ഓവറിലെ ഹെയ്സല്വിഡിന്റെ ആദ്യ ഡെലിവറി വൈഡ് ആയിട്ടും അമ്പയര് വൈഡ് വിളിച്ചില്ല. ഇതില് സ്റ്റൊയ്നിസും പ്രകോപിതനായിരുന്നു. രണ്ടാമത്തെ ഡെലിവറിയില് സ്റ്റൊയ്നിസിനെ ക്ലീന് ബൗള്ഡാക്കാന് ഹെയ്സല്വുഡിന് കഴിഞ്ഞു. ഇവിടെ തന്റെ രോഷം പ്രകടിപ്പിച്ചാണ് ഹെയ്സല്വുഡ് കൂടാരം കയറിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


